08:25 am 16/3/2017
ദുബായ്: ദുബായ് മീഡിയ സിറ്റി ടവറിൽ തീപിടുത്തം. ബുധനാഴ്ച ഉച്ചയ്ക്ക് 1.45നായിരുന്നു തീപിടുത്തമുണ്ടായത്. ടവറിലെ ഒൻപതാം നിലയിലാണ് തീപിടുത്തമുണ്ടായത്. അപകടത്തിൽ ആളപയമുണ്ടായിട്ടില്ലെന്നു പോലീസ് അറിയിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണു പ്രാഥമിക വിലയിരുത്തൽ
തീപിടുത്തമുണ്ടായതിനെ തുടർന്നു ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയിരുന്നു. നേരിയ തീപിടുത്തമാണ് ഉണ്ടായതെന്നും ഏതാനും നിമിഷങ്ങൾക്കുള്ളിൽ തീ നിയന്ത്രണവിധേയമാക്കിയതായും അധികൃതർ അറിയിച്ചു.