ദൈവത്തോടൊപ്പം ജനങ്ങളിലേക്ക് 50 എപ്പിസോഡ് പൂര്‍ത്തിയാകുന്നു

08:49 pm 15/6/2017

ഗുഡ്‌നെസ്സ് ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്ന സീറോ മലബാര്‍ സഭാ മേലദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവുമായുള്ള അഭിമുഖം “”ദൈവത്തോടൊപ്പം ജനങ്ങളിലേക്ക്” അന്‍പതാം എപ്പിസോഡിലേക്ക് പ്രവേശിക്കുന്നു. പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും ഗാനരചയിതാവുമായ പീറ്റര്‍ കെ ജോസഫിന്റെ ആശയത്തില്‍ ഉടലെടുത്ത അഭിമുഖം ഇതിനോടകം ഏറെ ജനശ്രദ്ധ നേടി. കത്തോലിക്കാസഭയിലും, പൊതു സമൂഹത്തിലും ഉണ്ടാകുന്ന വെല്ലുവിളികളെയും സമകാലിക വിഷയങ്ങളെയും വളരെ യാഥാര്‍ത്ഥ്യ ബോധത്തോടെയും, ലളിതമായും കൈകാര്യം ചെയ്യുന്ന ഈ പരിപാടിയുടെ പ്രൊഡ്യൂസര്‍ ആന്റണി കണ്ടം പറമ്പിലാണ്.

ആഗോള സഭയിലെയും കേരള കത്തോലിക്ക സഭയിലെയും നൂനതമായ ആശയങ്ങളെയും, സംരംഭങ്ങളെയും, പരിപാടികളെയും കുറിച്ച് വ്യക്തമായ അവബോധം പ്രേക്ഷകരില്‍ രൂപപ്പെടുത്താന്‍ ഈ ടി.വി. അഭിമുഖം കാരണമായിട്ടുണ്ട്. എല്ലാ ചൊവ്വാഴ്ചയും വൈകീട്ട് 6.30ന് സംപ്രേഷണം ചെയ്യുന്ന ഈ പരിപാടിയുടെ അവതാരകന്‍ എഴുത്തുകാരനും ചിന്തകനുമായ ടോണി ചിറ്റിലപ്പിള്ളിയാണ്.