നക്‌സല്‍ ആക്രമണം: പിഴവുപറ്റിയിട്ടില്ലെന്നു സിആര്‍പിഎഫ്

11:27am 21/7/2106

download (7)

ന്യൂഡല്‍ഹി: ബിഹാറില്‍ നക്‌സലുകള്‍ക്കെതിരേയുള്ള നടപടിയില്‍ പിഴവുസംഭവിച്ചുവെന്ന ആരോപണം സിആര്‍പിഎഫ് നിഷേധിച്ചു. ബിഹാറിലെ ഔറംഗാബാധില്‍ കഴിഞ്ഞ ദിവസം നക്‌സല്‍ ആക്രമണത്തില്‍ പത്ത് ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് സിആര്‍പിഎഫ് തലവന്‍ കെ. ദുര്‍ഗാ പ്രസാദിന്റെ വിശദീകരണം. പരിക്കേറ്റവരെ കൊണ്ടുവരാന്‍ ഹെലികോപ്റ്ററുകള്‍ ലഭ്യമായില്ല എന്ന ആരോപണവും തെറ്റാണ്. പലയിടത്തും നക്‌സലുകള്‍ കുഴിബോംബ് സ്ഥാപിച്ചിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.