നടനും നിര്‍മ്മാതാവുമായ അജയ് കൃഷ്ണന്‍ ജീവനൊടുക്കിയ നിലയില്‍

Newsimg1_18953965
കൊല്ലം : ചലച്ചിത്ര നിര്‍മാതാവും നടനുമായ അജയ് കൃഷ്ണനെ (28) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
സിനിമാ നിര്‍മ്മാണ കമ്പനിയായ അജയ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ഉടമയാണ്. ആസിഫ് അലി അഭിനയിക്കുന്ന “അവരുടെ രാവുകള്‍’ എന്ന സിനിമയുടെ നിര്‍മാതാവാണ്. സിനിമയുടെ ചിത്രീകരണത്തിനു ശേഷം അജയ് കൃഷ്ണന്‍ കടുത്ത സമ്മര്‍ദത്തിലായിരുന്നുവെന്നു സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞു. ഇതിനു സാമ്പത്തികവുമായി ബന്ധമില്ലെന്നും അവര്‍ വ്യക്തമാക്കി. ഷാനി മുഹമ്മദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ഹണി റോസും ഉള്‍പ്പെടെ താരനിരയുണ്ട്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്­ഷന്‍ ജോലികള്‍ നടന്നുവരുന്നു.

വീടിന്റെ ഒന്നാംനിലയിലെ കിടപ്പുമുറിയിലാണു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതനാണ്. രാധാകൃഷ്ണപിള്ളയുടെയും ജയകുമാരിയുടെയും മകനാണ്. സഹോദരി: ജിജി.

“മെമ്മറീസ്’, സീന്‍ ഒന്ന്, നമ്മുടെ വീട് തുടങ്ങിയ സിനിമകളിലും ഏതാനും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. വിദേശത്തു മനുഷ്യവിഭവ മേഖലയുമായി ബന്ധപ്പെട്ടു ബിസിനസ് നടത്തുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ന­ടത്തി