നടന്‍ ജയറാമും എന്‍.ഡി.എ പ്രചരണവേദിയില്‍

09:25am 8/5/2016
images (1)
കൊച്ചി: സുരേഷ് ഗോപിക്ക് പിന്നാലെ എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നടന്‍ ജയറാമും. കളമശേരി നിയോജക മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വി. ഗോപകുമാറിന്റെ പ്രചരണത്തിനാണ് ജയറാം എത്തിയത്.
സ്ഥാനാര്‍ത്ഥിക്കൊപ്പം പ്രചരണ വാഹനത്തില്‍ കുന്നുകരയില്‍ എത്തിയ പ്രവര്‍ത്തകര്‍ക്ക് ഗംഭീര സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. നടി കവിയൂര്‍ പൊന്നമ്മ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ ഗോപകുമാറിന്റെ തെരഞ്ഞെടുപ്പ് സമ്മേളനം ജയറാം ഉദ്ഘാടനം ചെയ്തു. ത
ല്‍ക്കാലം രാഷ്ട്രീയത്തിലേക്കില്ലെന്നും മുഴുവന്‍ സമയവും ജനസേവനത്തിനായി മാറ്റവയ്ക്കാന്‍ കഴിയുന്ന സമയത്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്ന കാര്യം ആലോചിക്കാമെന്നും ജയറാം പറഞ്ഞു. വ്യക്തമായ കാഴ്ചപ്പാടും ഇച്ഛാശക്തിയും ഭാരതീയ സംസ്‌കാരവും ഉള്‍ക്കൊള്ളാനുള്ള മനസുമുള്ളവരെ തെരഞ്ഞടുപ്പില്‍ മത്സരിപ്പിക്കാവൂ എന്നും അത് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്കുണ്ടെന്നും ജയറാം പറഞ്ഞു.