നരേന്ദ്ര മോദി അടുത്തമാസം 11,12 തീയതികളില്‍ ജപ്പാന്‍ സന്ദര്‍ശിക്കും.

08:10 am 29/10/2016
images (1)

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തമാസം 11,12 തീയതികളില്‍ ജപ്പാന്‍ സന്ദര്‍ശിക്കും. ജപ്പാനില്‍നിന്ന് ആണവനിലയ സാങ്കേതികവിദ്യ സമ്പാദിക്കുന്നതിന് വഴിതുറക്കുന്നതാണ് സന്ദര്‍ശനം. ജപ്പാന്‍ ചക്രവര്‍ത്തി അകിഹിതോ, പ്രധാനമന്ത്രി ഷിന്‍സോ ആബെ എന്നിവരെ മോദി കാണും. 2014 ആഗസ്റ്റില്‍ പ്രധാനമന്ത്രി ജപ്പാന്‍ സന്ദര്‍ശിച്ചിരുന്നു.

ഇത്തവണത്തെ സന്ദര്‍ശനത്തില്‍ സൈനികേതര ആണവ ഉടമ്പടി ഒപ്പുവെച്ചേക്കും. എന്നാല്‍, ചര്‍ച്ചാനടപടി പൂര്‍ത്തിയാക്കാനുണ്ട്. ആണവനിലയ സാങ്കേതികവിദ്യ ഇന്ത്യയിലേക്ക് കയറ്റുമതിചെയ്യാന്‍ ജപ്പാനെ സഹായിക്കുന്നതാണ് ഉടമ്പടി. ഉടമ്പടി യാഥാര്‍ഥ്യമായാല്‍, ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ ഒപ്പുവെക്കാത്ത ഒരുരാജ്യവുമായി ജപ്പാന്‍ ഉണ്ടാക്കുന്ന ആദ്യത്തെ സൈനികേതര ആണവ സഹകരണമായിരിക്കും ഇത്.

ദക്ഷിണ ചൈന കടല്‍ വിഷയത്തില്‍ ഇന്ത്യയും ജപ്പാനുമായി ചൈനക്ക് അകല്‍ച്ച നിലനില്‍ക്കുന്നതിനിടയിലാണ് പരസ്പര സഹകരണം മെച്ചപ്പെടുത്താനുള്ള ഇന്ത്യ-ജപ്പാന്‍ ശ്രമങ്ങള്‍. പ്രതിരോധ ബന്ധങ്ങളും മെച്ചപ്പെടുത്താന്‍ മോദിയുടെ സന്ദര്‍ശനത്തില്‍ ശ്രമമുണ്ടാവും.ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തമാസം 11,12 തീയതികളില്‍ ജപ്പാന്‍ സന്ദര്‍ശിക്കും. ജപ്പാനില്‍നിന്ന് ആണവനിലയ സാങ്കേതികവിദ്യ സമ്പാദിക്കുന്നതിന് വഴിതുറക്കുന്നതാണ് സന്ദര്‍ശനം. ജപ്പാന്‍ ചക്രവര്‍ത്തി അകിഹിതോ, പ്രധാനമന്ത്രി ഷിന്‍സോ ആബെ എന്നിവരെ മോദി കാണും.

2014 ആഗസ്റ്റില്‍ പ്രധാനമന്ത്രി ജപ്പാന്‍ സന്ദര്‍ശിച്ചിരുന്നു. ഇത്തവണത്തെ സന്ദര്‍ശനത്തില്‍ സൈനികേതര ആണവ ഉടമ്പടി ഒപ്പുവെച്ചേക്കും. എന്നാല്‍, ചര്‍ച്ചാനടപടി പൂര്‍ത്തിയാക്കാനുണ്ട്. ആണവനിലയ സാങ്കേതികവിദ്യ ഇന്ത്യയിലേക്ക് കയറ്റുമതിചെയ്യാന്‍ ജപ്പാനെ സഹായിക്കുന്നതാണ് ഉടമ്പടി. ഉടമ്പടി യാഥാര്‍ഥ്യമായാല്‍, ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ ഒപ്പുവെക്കാത്ത ഒരുരാജ്യവുമായി ജപ്പാന്‍ ഉണ്ടാക്കുന്ന ആദ്യത്തെ സൈനികേതര ആണവ സഹകരണമായിരിക്കും ഇത്. ദക്ഷിണ ചൈന കടല്‍ വിഷയത്തില്‍ ഇന്ത്യയും ജപ്പാനുമായി ചൈനക്ക് അകല്‍ച്ച നിലനില്‍ക്കുന്നതിനിടയിലാണ് പരസ്പര സഹകരണം മെച്ചപ്പെടുത്താനുള്ള ഇന്ത്യ-ജപ്പാന്‍ ശ്രമങ്ങള്‍. പ്രതിരോധ ബന്ധങ്ങളും മെച്ചപ്പെടുത്താന്‍ മോദിയുടെ സന്ദര്‍ശനത്തില്‍ ശ്രമമുണ്ടാവും.