07:40 am 3/6/2017
പാരീസ്: യൂറോപ്യൻ പര്യടനത്തിന്‍റെ മൂന്നാം ഘട്ടമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിലേക്ക് യാത്ര തിരിച്ചു. വെള്ളിയാഴ്ച റഷ്യയിലെ സെന്‍റ് പീറ്റേഴ്സ്ബർഗ് ഇന്‍റർനാഷണൽ ഇക്കണോമിക് ഫോറത്തിന്‍റെ വാർഷികയോഗത്തിലും മറ്റ് സുപ്രധാന യോഗങ്ങളിലും പങ്കെടുത്ത ശേഷമാണ് അദ്ദേഹം ഫ്രാൻസിലേക്ക് തിരിച്ചത്. ശനിയാഴ്ച മോദി, പുതിയ ഫ്രഞ്ചു പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണുമായി കൂടിക്കാഴ്ച നടത്തും. പാരീസിലാണ് കൂടിക്കാഴ്ച നടക്കുക.
നേരത്തെ റഷ്യയിലെ 16 പ്രവിശ്യകളിലെ ഗവർണർമാരുമായി കൂടിക്കാഴ്ച നടത്തിയ മോദി യുഎൻ സെക്രട്ടറി അന്‍റോണിയോ ഗുട്ടെറസ്, ഓസ്ട്രിയൻ ചാൻസലർ ക്രിസ്റ്റ്യൻ കേൻ, തുടങ്ങിയ പ്രമുഖരെയും സന്ദർശിച്ചിരുന്നു.
ആറു ദിവസംകൊണ്ട് ജർമനി, ഫ്രാൻസ്, സ്പെയിൻ, റഷ്യ എന്നിവിടങ്ങളിലാണ് മോദി ഔദ്യോഗിക സന്ദർശനം നടത്തുന്നത്.