നവജോദ്​ സിങ്​ സിദ്ദു ആം ആദ്​മിയിലേക്ക്​

01:13 pm 21/11/2016

awaaz-e-punjab-joins-aap_650x400_61479671804
ന്യൂഡൽഹി: മുൻ ക്രിക്കറ്റ്​ താരം നവജോദ്​ സിങ്​ സിദ്ദു ആം ആദ്​മിയിൽ ചേരും. ഞായറാഴ്​ച അദേഹം രൂപികരിച്ച ആവാസ്​ ഇ പഞ്ചാബ്​ പാർട്ടി പ്രതിനിധികളും എ.എ.പി കൺവീനർ അരവിന്ദ്​ കെജരിവാളും തമ്മിൽ നടത്തിയ ചർച്ചയിലാണ്​ തീരുമാനം. ഇതു സംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടാവും. പഞ്ചാബിലെ സ്വതന്ത്ര എം.എൽ.എമാരായ സിമ്രജിത്​ ബെയിനും ബൽവീന്ദർ സിങും ചർച്ച നടത്തിയ സംഘത്തിലുണ്ടായിരുന്നു.

ആവാസ്​ ഇ പഞ്ചാബിയുടെ നേതാക്കളും ആം ആദ്​മിയും പാർട്ടി പ്രതിനിധികളും തമ്മിൽ ഒരാഴ്​ച നീണ്ടു നിന്ന ചർച്ചകളുടെ അടിസ്​ഥാനത്തിലാണ്​ തീരുമാനം.

സെപ്​റ്റംബറിലായിരുന്നു സിദ്ദു ആവാസ്​ ഇ പഞ്ചാബ്​ എന്ന രാഷട്രീയ പാർട്ടിക്ക്​ രൂപം നൽകിയത്​. ​കോൺഗ്രസിനും അകാലി ദള്ളിനും ബദലായാണ്​ പുതിയ പാർട്ടി രൂപീകരിച്ചത്​. അരവിന്ദ്​ കെജ്​രിവാളിനെയും സിദ്ദു അന്ന്​ വിമർശിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഉണ്ടായ സംഭവ വികാസങ്ങളുടെ പശ്​ചാത്തലത്തിൽ കെജ്​രിവാളി​െന സത്യസന്ധനായ വ്യക്​തി എന്നാണ്​ സിദ്ദു വിശേഷിപ്പിച്ചത്​.

ബി.ജെ.പി എം.പിയായിരുന്ന നവജോദ്​ സിങ്​ സിദു മുതിർന്ന നേതാക്കളുമായുള്ള സ്വരച്ചേർച്ചയെ തുടർന്ന്​ പാർട്ടി വിടുകയായിരുന്നു.