നാല്‍പ്പത്തിരണ്ട് വര്‍ഷത്തെ തിരുവോണ ധന്യതയില്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയഷന്‍

08:21 am 1/9/2016

– ശ്രീകുമാര്‍ ഉണ്ണിത്താന്‍
Newsimg1_32187222
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണഘോഷം ഗ്രീന്‍ബര്‍ഗ്ഗിലുള്ള വുഡ് ലാന്‍ഡ് ഹൈസ്­കൂളില്‍ വെച്ച് (475 West Hartsdale Ave, White Plains, NY 10607) സെപ്­റ്റംബര്‍ 17, ശനിയാഴ്ച 11 മണിമുതല്‍ 6.00 മണിവരെ നടത്തുന്നതാണ്. ഓണാഘോഷ പരിപാടികള്‍ക്ക് പ്രേവേശനം സൗജന്യം.

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയഷന്‍ നാല്‍പ്പത്തിരണ്ട് വര്‍ഷം പിന്നിടുമ്പോള്‍ നാല്‍പ്പത്തിരണ്ട് വര്‍ഷം പിന്നിട്ട ഓണത്തിന്റെ ധന്യതയും ഈ സംഘടനയ്ക്കുണ്ട് . ഒരു അമേരിക്കന്‍ മലയാളി സംഘടനാ നാല്‍പ്പത്തിരണ്ട് വര്‍ഷം പിന്നിടുന്നത് ചരിത്രമാണ്. അത് ജനിച്ച നാടും വീടും വിട്ടു മറ്റൊരുഭുമികയിലാകുമ്പോള്‍ ആ ചരിത്ര മുഹുര്‍ത്തത്തിനു പത്തരമാറ്റു ഭംഗി കൂടും .ഈ ഓണം കടന്നു വരുമ്പോള്‍ ഞങ്ങളുടെ അസോസിയേഷന്‍ ഇതുവരെ ആഘോഷിച്ച ഓണാഘോഷത്തെ കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്.എല്ലാ വര്‍ഷവും വളരെ ഭംഗിയായി കൊണ്ടാടിയ നാല്‍പ്പത്തിരണ്ട് ഓണം .ഈ ഓണാഘോഷത്തില്‍ വന്നു നില്‍ക്കുമ്പോള്‍ സംഘടനയുടെ ഭാഗമാകുക മാത്രമല്ല അതിന്റെ ചരിത്ര നിയോഗത്തിനൊപ്പാം പങ്കാളി ആകുവാന്‍ സാധിച്ചു എന്ന സന്തോഷമാണ് എനിക്കുള്ളത്..
അമേരിക്കന്‍ മലയാളി സമൂഹത്തില്‍ മലയാളികളുടെ ഒരു കുട്ടായ്മ ആരംഭിക്കുന്ന സമയത്ത് രൂപം കൊണ്ടസംഘടനകളില്‍ ഒന്നാം സ്ഥാനമാണ് ഈ സംഘടനയ്ക്കുള്ളത് .ഇന്നലകളെ കുറിച്ചു ഓര്ക്കുകയും നാളെയെ എങ്ങനെസമീപിക്കണമെന്ന് ചിന്തിക്കുകയും അതിനുവേണ്ടി അമേരിക്കന്‍ മലയാളി സമൂഹത്തെ രുപപ്പെടുത്തുവാനുംശ്രമിക്കുകയും ചെയ്ത പ്രസ്ഥാനമാണ് വെസ്റ്റ് ചെസ്റ്റര്‍ മലയാളീ അസോസിയേഷന്‍ .

ഒരു സാധാരണ സംഘടന എന്ന നിലയില്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഉത്തരവാദിത്വവും പ്രസക്തിയും ഇന്നത്തെ സാഹചര്യത്തില്‍ വളരെ വലുതാണ് .ആ ബാധ്യത തിരിച്ചറിയുന്ന ഒരു നേതൃത്വ നിരയുംപ്രവര്‍ത്തകരും നമുക്കുണ്ട് .അതാണ് നമ്മുടെ ചലനാത്മകതയുടെയും ശക്തിയുടെയും ഉറവിടം .അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ രൂപികരണം മുതല്‍ ഇന്ന് വരെ ഈ സംഘടനയില്‍നിന്നും ഒരാളെങ്കിലും എല്ലായ്‌പ്പോഴും ഫൊക്കാനയുടെ നേതൃത്വത്തിലുണ്ടാകും.ഫോമ ആയാലും അങ്ങനെ തന്നെ.ഇതിനു കാരണം ഈ സംഘടനയുടെ സുതാര്യത ആണ് .പൊതു പ്രവര്ത്തനം ലളിതവും സുതാര്യവുംലളിതവുമായിരിക്കണമെന്നും ,ഒപ്പം ദീര്‍ഘദര്‍ശനവും ലളിതവുമായിരിക്കണമെന്നും ,ഒപ്പം ദീര്‍ഘദര്‍ശനവുംയുക്തിസഹവുമായ തീരുമാനമെടുക്കുവാനും നാളിതുവരെ ഈ സംഘടന കാണിച്ച മിടുക്കാണ് .ഇതിനെല്ലാം കാരണവും,ഫലവുമായത് ശക്തവുമായ ഒരു മാന്‍പവര്‍ ആണ്.അത് തുടക്കം മുതല്‍ ഉണ്ടാക്കിയെടുക്കാന്‍ സംഘടനയ്ക്ക് കഴിഞ്ഞു.അത് നാളിതുവരെ ശരിയാംവണ്ണം വിനിയോഗിക്കുവാന്‍ സംഘടനയുടെ പിന്‍തലമുറക്കാര്‍ക്കും സാധിച്ചു.

സംഘടനയെ ഇന്നത്തെ നിലയില വളര്‍ത്തിയെടുക്കുന്നതില്‍ നിരവധി പേരുകളുടെ പങ്കു വളരെ വലുതാണ്. വെസ്റ്റ്­ ചെസ്റ്ററിലും സമീപ പ്രദേശങ്ങളിലും താമസിച്ചിരുന്നമലയാളികള്‍ ഒത്തുകൂടുകയും അവരുടെ പ്രവാസ ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുവാനും കേരളത്തിന്റെ സംസ്കാരം തലമുറകളിലേക്ക് പ്രവേശിപ്പിക്കുക എന്നാ ലക്ഷ്യത്തോടെആയിരുന്നു നമ്മുടെ സംഘടനയുടെ രൂപീകരണം .

ആയിരത്തില്‍ലധികം അംഗങ്ങള്‍ ഉള്ള അമേരിക്കയിലെ ഏറ്റവും പ്രബലമായ സംഘടനയാണ് നമ്മുടേത്­ .ഓരോവര്‍ഷവും ചരിത്രമാക്കി മാറ്റിയതിനു പിന്നില്‍ 1975 മുതല്‍ നമ്മുടെ സംഘടനയ്ക്ക് നേതൃത്വം വഹിച്ചവരുടെ പങ്ക് വളരെവലുതാണ്­ .ഒരു വ്യക്തിയല്ല മറിച്ച്ഒരു സമൂഹമായിത്തന്നെ യാണ് നമ്മുടെ എപ്പോഴത്തെയും പ്രവര്‍ത്തനങ്ങളെഅമേരിക്കാന്‍ മലയാളി സമൂഹം വിലയിരുത്തിയത് .
ഇന്ന് അമേരിക്കയുടെ മുഖ്യ ധാരയില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളില്‍ ഭുരിഭാഗവും വെസ്റ്റ്­ ചെസ്റ്റര്‍ മലയാളിഅസ്സോസിയേഷന്റെ പ്രവര്‍ത്തകരാണ് .അതുകൊണ്ടുതന്നെ ദേശീയാടിസ്ഥാനത്തില്‍ നമുക്ക് വലിയ പ്രാധാന്യമാണുള്ളത്.പല മുന്കാല നേതാക്കളും എന്തുകൊണ്ടോ ഇപ്പോള്‍ സാംസ്കാരിക രംഗത്ത് സജീവമായി നിലകൊള്ളാത്ത അവസ്ഥഉണ്ടായി.അവയില ഒരു മാറ്റം വരുത്തുകയും ,പഴയ കാല നേതാക്കളെ വീണ്ടും സംഘടനയില്‍സജീവമാക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. ആദ്യ പ്രസിഡണ്ടായഎം.വി.ചാക്കോ,പിന്നീട് സാരഥ്യം വഹിച്ച ജോണ്‍ ജോര്‍ജ് ,എം.സി ചാക്കോ ,കെ.ജി.ജനാര്‍ധനന്‍,പ്രഭാകരന്‍നായര്‍,കെ.ജെ ഗ്രിഗറി,തോമസ്­ ആലംചെരില്‍,എ.സി. ജോര്‍ജ്,ജൊസഫ് വാണിയംപിള്ളി.പാര്‍ത്ഥസാരഥിപിള്ള,തോമസ്­ പാലക്കല്‍ ,കൊച്ചുമ്മന്‍ ടി ജേക്കബ് ,ക്ലാര ജോബ്­ ,കെ.എം.മാത്യു തോമസ്­ ,ഇ .മാത്യു,ഫിലിപ്പ് വെമ്പേനില്‍,ജോണ്‍ സി.വര്‍ഗീസ്­ ,എ.വി വര്‍ഗീസ്­ ,ജോണ്‍ ഐസക്­ ,രാജു സഖറിയ ,ബാബുകൊച്ചുമാത്തന്‍,തോമസ്­ കോശി ,രത്‌നമ്മ ബാബുരാജ് ,ജോണ്‍ മാത്യു,ജെ,മാത്യു, ടെരന്‍സണ്‍ തോമസ്­ ,ഫിലിപ്പ് ജോര്‍ജ്,ജോയി ഇട്ടന്‍ . കുരൂര്‍ രാജന്‍ എന്നിവരെയെല്ലാം സര്‍വാത്മനാ ആദരിച്ചുകൊള്ളുന്നു . ഇവരെ കൂടാതെ സംഘടനയുടെ വളര്‍ച്ചയില്‍ പങ്കാളികളായനിരവധി ആളുകളെ സ്മരിക്കേണ്ടതുണ്ട് .

വെസ്റ്റ്­ ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ രൂപീകരണത്തിനു പിന്നിലെ പ്രധാന ലക്­ഷ്യം നമ്മുടെ ജന്മനാട്ടിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യം അറിയിക്കുക എന്നതുകൂടി ആയിരുന്നു.സഹായം സ്വീകരിച്ചവരുടെപേരുകള്‍ പ്രസിദ്ധപ്പെടുത്തി അവരെ കളങ്കപ്പെടുത്താതെ ,അവരുടെ പ്രാര്‍ഥനയില്‍ ഈ സംഘടനയുടെ സാന്നിദ്ധ്യംമാത്രം ഈ അവസരത്തില്‍ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ .നമ്മുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും സേവനങ്ങളെയുംമറ്റു സംഘടനകള്‍ക്ക് മാതൃക ആക്കാവുന്ന അവസ്ഥയാണ് ഇപ്പോള്‍ നമ്മുടെ സംഘടനയ്ക്കുള്ളത് .”ജനങ്ങള്‍­ സമൂഹം “എന്ന നിലപാടിലാണ് നമ്മുടെ മുന്നേറ്റം .

നാല്‍പ്പത്തിരണ്ട് ഓണം കണ്ട അപൂര്വ്വ സംഘടനകളില്‍ ഒന്നാണ് വെസ്റ്റ്­ ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ .എല്ലാ വര്‍ഷവുംആഘോഷിക്കുന്ന നമ്മുടെ ഓണാഘോഷം മാവെലിതമ്പുരാന്റെ കാലഘട്ടത്തെ തിരികെ കൊണ്ടുവരുന്ന ഒരു പ്രതീതി കൂടിഉണ്ടാക്കുന്നു.മത സൗഹാര്‍ദ്ധത്തിന്റെ സംഗമ വേദി കൂടിയായി വെസ്റ്റ്­ ചെസ്റ്ററിന്റെ ഓണാഘോഷം മാറുന്നതിന്റെപിന്നിലെ ചാലക ശക്തി നമ്മുടെ ഒത്തൊരുമയും ,അല്പം പോലും ,ചതിയും വഞ്ചനയുമില്ലാത്ത നമ്മുടെ മനസ്സിന്റെനന്മയും കൂടി ആണ്.കഴിഞ്ഞുപോയ നാല്‍പ്പത്തിരണ്ട് ഓണവും ഓര്‍മ്മയുടെ പൂക്കാലം സമ്മാനിക്കുമ്പോള്‍ ഇനിവരാനിരിക്കുന്ന പൂക്കാലത്തെ കുറിച്ചു്‌നമ്മുടെ പുതു തലമുറ ചിന്തിക്കുന്നു എന്ന് ഓര്‍മ്മിപ്പിക്കുംപോഴാണ് ഈസംഘടനയുടെ വളര്‍ച്ചയെക്കുറിച്ച് നാം ബൊധവാന്മാരാകേണ്ടതുണ്ട് .
വെസ്റ്റ്­ ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓര്‍മ്മപ്പെടുത്തലുകളാണ് സംഘടനയുടെ അക്ഷര പുണ്യമായസൂവനീറുകള്‍.നമ്മുടെ ഒരുമയുടെ വിജയം കൂടി ആണിത്.നാളിതുവരെയുള്ള നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയുംനേര്‍കാഴ്ച.നമുക്ക് ഇന്നുവരെ എന്തെല്ലാം അമേരിക്കന്‍ മലയാളി സമൂഹത്തിനു വേണ്ടി ചെയ്യുവാന്‍ സാധിച്ചു എന്നത് തലമുറയ്ക്ക് കാട്ടികൊടുക്കുവാന്‍ നമ്മുടെ ഒരു ഈടുവയ്പ്പായി മാറുന്നു നമ്മുടെ അക്ഷരചെപ്പുകള്‍ .പുതിയഎഴുത്തുകാര്‍ സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവരെ ഈ സൂവനീറുകളിലൂടെ മലയാളികള്‍ക്ക് മുന്‍പില്‍പരിചയപ്പെടുത്തുവാന്‍ നമുക്ക് സാധിച്ചു .സംഘടനയുടെ ഏറ്റവും വലിയ ഈടുവയ്പ്പാണ് നമ്മുടെ ഈ അക്ഷരചെപ്പുകള്‍ .

ഇങ്ങനെ അമേരിക്കന്‍ മലയാളികളുടെ സാംസ്കാരിക ജീവിതത്തിനു ഊടും പാവും നല്‍കിയ സംഘടന എന്ന നിലയില്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയഷന്‍ നല്‍കിയ സംഭാവന വളരെ വലുതാണ്.ഒരു ഓണം കൂടി കടന്നു വരുമ്പോള്‍ സംഘടനയുടെ പ്രസിഡന്റ് എന്ന നിലയില്‍ എനിക്ക് വലിയ സന്തോഷമുണ്ട്.നാല്‍പ്പത്തിരണ്ട് ഓണമുണ്ട ഒരു സംഘടനയുടെ പ്രസിഡന്റായി ഇരിക്കുവാന്‍ സാധിച്ചത് മുന്‍കാലത്ത് ഈ സംഘടന ഉണ്ടാക്കിയെടുത്ത നന്മ മാത്രമാണ് .എല്ലാ അമേരിക്കന്‍ മലയാളികള്‍ക്കും വെസ്റ്റ്