നാസ്സോ കൗണ്‍ഡി എക്‌സികൂട്ടീവ് സ്ഥാനത്തേക്ക് ജോര്‍ജ്ജ് മറഗോസിനെ നാമനിര്‍ദ്ദേശം ചെയ്തു

09:33 amn5/10/2016
Newsimg1_66889242
ന്യൂയോര്‍ക്ക്: 2017 നവംബറില്‍ നടത്തപ്പെടുന്ന നാസ്സോ കൗണ്‍ഡി എക്‌സികൂട്ടീവ് തെരഞ്ഞെടുപ്പിലേക്ക് ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായി കൗണ്‍ഡി കംട്രോളറായ ജോര്‍ജ്ജ് മറഗോസിനെ നാമ നിര്‍ദ്ദേശം ചെയ്തു. രണ്‍ടു കാലാവധിയിലായി ഏഴു വര്‍ഷം കംട്രോളറായി പ്രവര്‍ത്തിച്ചു വരുന്ന മറഗോസിന് കാലാവധി തികയ്ക്കാന്‍ ഒരു വര്‍ഷം കൂടി ബാക്കിയുണ്‍ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പിന്തുണയില്‍ കംട്രോളര്‍ സ്ഥാനത്തേക്ക് നിയമിതനായ മറഗോസ് ഏതാനും വര്‍ഷങ്ങളായി റിപ്പബ്ലിക്കന്‍ കമ്മറ്റിയുമായി അഭിപ്രായ വ്യത്യാസത്തിലായിരുന്നു. സമിതിയുടെ സാമ്പത്തിക പ്രതിബദ്ധതയിലും ദുരുപയോഗത്തിലും വായ്പാ നയത്തിലും ഗവണ്‍മെന്റിലുള്ള വിശ്വാസം നഷ്ടപ്പെട്ട അദ്ദേഹം റിപ്പബ്ലിക്കന്‍ സമിതിയുമായി അകല്‍ച്ചയിലായിരുന്നു. കുറഞ്ഞ വേതനം വര്‍ദ്ധിപ്പിക്കുന്ന വിഷയത്തിലും വനിതകള്‍ക്കും ന്യനപക്ഷ സമൂഹത്തിനും വിമുക്തഭടന്മാര്‍ക്കും മെച്ചപ്പെട്ട അവസരങ്ങള്‍ ഒരുക്കുന്നതിനും മറഗോസ് സ്വീകരിച്ച നിലപാടുകളോട് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമായി അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. ഈ കലയളവില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നിലപാടുകളോട് കൂടുതല്‍ അഭിനിവേശം തോന്നിതുടങ്ങി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും മാറ്റി ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷ നാസ്സോ കൗണ്‍ഡി ഇലക്ഷന്‍ ബോര്‍ഡിനു നല്‍കി കഴിഞ്ഞു എന്ന് പത്രസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. കംട്രോളര്‍ ആയി പ്രവര്‍ത്തിക്കുവാന്‍ അവസരം നല്‍കിയ റിപ്പബ്ലിക്കന്‍ ചെയര്‍മാന്‍ ജോ മണ്‍ഡെലോയ്ക്കും മറ്റ് സുഹൃത്തുക്കള്‍ക്കും മറഗോസ് നമ്പി രേഖപ്പെടുത്തി. പാര്‍ട്ടി മാറ്റം മൂലം കംട്രോളറുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ യാതൊരു കോട്ടവും സംഭവി ക്കുകയില്ലെന്നും കഴിഞ്ഞ ആറു വര്‍ഷമായി പ്രവര്‍ത്തിച്ചതുപോലെ സ്വതന്ത്രവും നിഷ്പ ക്ഷവുമായി തന്നെ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നാസ്സോ കൗണ്‍ഡി അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും അഴിമതി ആരോപണ ങ്ങളും യുക്തിരഹിത ടാക്‌സ് ഘടനകളും കൗണ്‍ഡി നിവാസികളെ സാമ്പത്തിക ബാദ്ധ്യതകളാല്‍ വീര്‍പ്പുമുട്ടിച്ചിരിക്കുകയാണ്. ഇത് തുടരുവാന്‍ ഇനി അനുവദിക്കുന്നതല്ല. ഈ കൗണ്‍ഡിക്ക് നന്നായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കും. നമുക്ക് ഗവണ്‍മെന്റിലുള്ള വിശ്വാസം പുനഃസ്ഥാപിക്കണം. പൊതുജന ആരോഗ്യവും സുരക്ഷയും ശക്തിപ്പെടു ത്തണം. ദുരുപയോഗം നിര്‍ത്തലാക്കണം. വായ്പയെടുക്കാതെ ബഡ്ജറ്റ് സന്തുലനം ചെയ്യണം. അമിത ടാക്‌സ് ഭാരത്താല്‍ വിഘടിച്ചിരിക്കുന്ന ടാക്‌സ് ഘടന സ്ഥിരീകരി ക്കണം. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി നാസ്സോ കൗണ്‍ഡി എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്ക് എന്നെ നാമനിര്‍ദ്ദേശം ചെയ്യണമെന്ന് ഡമോക്രാറ്റ് പാര്‍ട്ടിയോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. രണ്‍ട് കാലഘട്ടം കംട്രോളറായി പ്രവര്‍ത്തിക്കു വാന്‍ അവസരം ലഭിച്ചതിനാല്‍ ഗവണ്‍മെന്റ് അഭിമുഖീകരിക്കുന്ന പ്രതിസദ്ധികളെക്കുറിച്ച് തനിക്ക് നല്ല അവബോധമുണ്‍ടെന്നും കഴിഞ്ഞ 35 വര്‍ഷത്തെ മാനേജുമെന്റ് പരിചയ ത്താല്‍ പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യണമെന്ന് തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. സമാധാനത്തോടും സ്വസ്ഥതയോടും ജീവിക്കുന്നതിനുള്ള സ്ഥലമായും ധാരാളം തൊഴില്‍ അവസരങ്ങള്‍ നേടിത്തരുന്നിനും കുടുംബത്തെ പുലര്‍ത്തുന്നതിനും പ്രായമാകുമ്പോള്‍ വിശ്രമ ജീവിതം നയിക്കുന്നതിനും ഉതകുന്ന ഇടമാക്കി നാസ്സോ കൗണ്‍ഡിയെ മാറ്റിയെടുക്കുവാന്‍ നമുക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാം. ഡമോക്രാറ്റ് ചെയര്‍മാന്‍ ജയ് ജേക്കബ്‌സും മറ്റ് തെരഞ്ഞെടുക്കപ്പെട്ടവരുമായി യോജിച്ച് പ്രവര്‍ത്തിച്ച് ഈ കൗണ്‍ഡി യെ ഊര്‍ജ്ജസ്വലവും പ്രാപ്യവുമായ കൗണ്‍ഡിയാക്കി മാറ്റുന്ന അവസരത്തിനായി കാത്തിരിക്കുകയാണെന്ന് മറഗോസ് പ്രത്യാശ പ്രകടിപ്പിച്ചു.