നിതീഷ് ഖട്ടാര കൊലക്കേസ്: പ്രതികള്‍ക്ക് 25 വര്‍ഷം തടവ്

07:54 pm 3/10/2016
download (1)

ദില്ലി: പ്രമാദമായ നിതീഷ് ഖട്ടാര കൊലക്കേസ് പ്രതികളായ വികാസ് യാദവിന് 25 വർഷവും സുഗ്ദേവ് പെഹല്‍വാന് 20 വർഷവും സുപ്രീംകോടതി തടവ് ശിക്ഷ വിധിച്ചു. ദില്ലി ഹൈക്കോടതി നൽകിയ ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപ്പീലിലാണ് സുപ്രീംകോടതി വിധി.
കേസിലെ പ്രതിയായ വികാസിന്റെ സഹോദരിയുമായി പ്രണയത്തിലായിരുന്ന നിതീഷ് ഖട്ടാരയെ തട്ടിക്കൊണ്ട് പോയി തീ കൊളുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.2002ൽ ദില്ലിയിലെ ഗാസിയാബാദിൽ പൊള്ളലേറ്റ് മരിച്ച നിലയിലാണ് നിതീഷ് ഗട്ടാരയയെ കണ്ടെത്തിയത്.തിരിച്ചറിയാനാവാത്ത അവസ്ഥയിലായിരുന്ന മൃതദേഹം ഡിഎന്‍എ പരിശോധനയിലൂടെയാണ് ഖട്ടാരയുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.
നിതിഷിന്റേത് ദുരഭിമാനക്കൊലയാണെന്നും പ്രതികൾക്ക് വധശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് നിതീഷിന്റെ അമ്മ നിലം ഖട്ടാരെ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും ദുരഭിമാനക്കൊലയല്ലെന്ന് വിധിച്ച സുപ്രീം കോടതി വധശിക്ഷ നൽകാൻ വിസമ്മതിച്ചിരുന്നു.