നിമിക്ക് വീണ്ടും ഗോര്‍മെ വേൾഡ് കുക്ക് ബുക്ക് പുരസ്കാരം.

09:10am 5/6/2016
13344682_1125189714199625_7241659842983496794_n
ഇന്ത്യയുടെ പ്രാദേശിക പാചകവിഭവങ്ങൾ ലോകത്തിന് പരിചയപ്പെടുത്തിയ നിമി എന്ന വീട്ടമ്മയ്ക്ക് വീണ്ടും ഗോര്‍മെ വേൾഡ് കുക്ക് ബുക്ക് പുരസ്കാരം. തൃശൂർ സ്വദേശിനിയായ നിമി സുനിൽ കുമാറിന്‍റെ മൂന്നാമത്തെ പുസ്തകമായ 4-ഒ-ക്ലോക്ക് ടെംപ്റ്റേഷൻസ് ഓഫ് കേരള എന്ന പുസ്തകത്തിനാണ് മികച്ച ഇന്ത്യൻ പാചക പുസ്തകത്തിനുള്ള പുരസ്കാരം ലഭിച്ചിരിക്കുന്നത്. ചൈനയിലെ യെന്തായിയിൽ നടന്ന ചടങ്ങിൽ 209 രാജ്യങ്ങളിൽ നിന്നുള്ള പുസ്താകങ്ങളാണ് എത്തിയിരുന്നത്. പാചകലോകത്തെ ഓസ്കാർ എന്നാണ് ഗോർമെ പാചകപുരസ്കാരം അറിയപ്പെടുന്നത്.
2013-14ലെ ഗോർമെ വേൾഡ് കുക്ക് ബുക്ക് അവാര്‍ഡും നിമിക്കായിരുന്നു. ആദ്യ പുസ്തകമായ ലിപ് സ്മാക്കിംഗ് ഡിഷസ് ഓഫ് കേരളയാണ് അന്ന് മികച്ച മൂന്നാമത്തെ പ്രദേശിക പാചക പുസ്തകത്തിനുള്ള പുരസ്കരം നേടിയത്. ലോകപ്രശസ്തമായ ഫ്രങ്ക് ഫര്‍ട്ട് പുസ്തകമേളയിലായിരുന്നു നിമി സുനില്‍ കുമാര്‍ തന്‍റെ പുതിയ പുസ്തകം കഴിഞ്ഞ വർഷം പ്രസിദ്ധപ്പെടുത്തിയത്. പാചകബ്ലോഗര്‍, ഫോട്ടോഗ്രാഫര്‍, പാചക പരിശീലക തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്ന നിമി തൃശൂര്‍ പൂങ്കുന്നം സ്വദേശിയാണ്. മൂന്നാറിൽ ടാറ്റ ഹൈറേഞ്ച് സ്കൂളില്‍ അധ്യാപികയും ഡയറ്റീഷ്യനുമാണ്.