നിയമവിരുദ്ധ ഗര്‍ഭചിദ്രം നടത്തുന്ന സ്ത്രീകള്‍ക്ക് ശിക്ഷ നല്‍കണം: ട്രമ്പ്

08:57am 3/4/2016

പി.പി.ചെറിയാന്‍
unnamed (2)
മില്‍വാക്കി: നിയമ വിരുദ്ധമായി ഗര്‍ഭഛിദ്രം നടത്തുന്ന സ്ത്രീകള്‍ക്ക് ശിക്ഷ നല്‍കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തുള്ള ഡൊണാള്‍ഡ് ട്രംമ്പ് പറഞ്ഞു.

മില്‍വാക്കി ടൗണ്‍ ഹാളില്‍ ബുധനാഴ്ച(മാര്‍ച്ച് 30ന്) എം.എസ്.എന്‍.ബി.സി. ക്രിസ് മാത്യൂസുമായി നടത്തിയ അഭിമുഖത്തിലാണ് ട്രംമ്പ് പരസ്യമായി ഗര്‍ഛിദ്രത്തിനെതിരായി രംഗത്തെത്തിയത്.
ഗര്‍ഭചിദ്രം പൂര്‍ണ്ണമായും തടയുന്നതിനെ കുറിച്ചു അഭിപ്രായമാരാഞ്ഞപ്പോള്‍, നിയമവിരുദ്ധ സ്ഥാപനങ്ങളില്‍ ഗര്‍ഭഛിദ്രം നടത്തുന്നതു പൂര്‍ണ്ണമായും തടയപ്പെടേണ്ടാതാണെന്ന് ട്രംമ്പ് മറുപടി നല്‍കി.

1999 ല്‍ ട്രംമ്പുമായി നടത്തിയ ഇന്റര്‍വ്യൂവില്‍ ‘ഞാന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ഗര്‍ഭഛിദ്രം നിരോധിക്കുകയില്ല’ എന്ന പ്രസ്താവന ചൂണ്ടികാട്ടി ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്നവര്‍ ട്രംമ്പിനെതിരെ രംഗത്തെത്തി. ഡമോക്രാറ്റിക്ക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഹില്ലരി ട്രംമ്പിന്റെ നിലപാടിനെ ‘ഭയാനകം’ എന്നാണ് വിശേഷിപ്പിച്ചത്. ഗര്‍ഭഛിദ്രം എപ്പോള്‍, എങ്ങനെ നടത്തണം എന്ന വിഷയത്തെ കുറിച്ചു ചര്‍ച്ചകള്‍ സജ്ജീവമായി നിലനില്‍ക്കെ ട്രംമ്പിന്റെ നിലപാട് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ യഥാസ്ഥിതിക വോട്ടുമാരെ കൂടുതല്‍ സ്വാധീനിക്കും. ഗര്‍ഭാശയത്തില്‍ വളരുന്ന ജീവന്റെ തുടിപ്പു നിയമവിരുദ്ധമായി ഇല്ലായ്മ ചെയ്യുവാന്‍ ശ്രമിക്കുന്ന ഡോക്ടര്‍മാരാണ്, സ്ത്രീകളേക്കാള്‍ കുറ്റക്കാരെന്ന റൊണാള്‍ഡ് റീഗന്റെ അഭിപ്രായത്തോടു പൂര്‍ണ്ണമായും യോജിക്കുന്നുവെന്നും ട്രംമ്പ് ചൂണ്ടികാട്ടി.