നിയമസഭയിൽ ഇന്നും ​പ്രതിപക്ഷ ​പ്രതിഷേധം.

09;45 am 3/10/2016
download

തിരുവനന്തപുരം: സ്വാ​ശ്രയ വിഷയത്തിൽ നിയമസഭയിൽ ഇന്നും ​പ്രതിപക്ഷ ​പ്രതിഷേധം. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ​ബഹളം വെച്ചതിനെ തുടർന്ന്​​ ചോദ്യോത്തരവേള ഉപേക്ഷിക്കുകയും സഭാനടപടികൾ അൽപ നേര​ത്തേക്ക്​ നിർത്തിവെക്കുകയും ​ചെയ്​തു. പ്ലക്കാർഡും കറുത്ത ബാഡ്​ജുമായെത്തിയ ​​പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരിക്കുകയാണ്​. ​പ്രശ്​നത്തിൽ സ്​പീക്കർ ഇടപെടണമെന്ന്​ ​പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു​.

ഇന്ന്​ രാവിലെ ചേർന്ന യു.ഡി.എഫ്​ പാർലമെൻററി പാർട്ടി യോഗത്തിലും സ്വാശ്രയ വിഷയത്തിൽ നടക്കുന്ന സമരം ശക്​തമായി മുന്നോട്ട്​​ കൊണ്ടുപോകാനാണ്​ തീരുമാനിച്ചത്​. ചോദ്യോത്തരവേള റദ്ദാക്കിയ​ശേഷം ഇക്കാര്യത്തി​െലാരു തീരുമാനം വേണമെന്ന ആവശ്യമാണ്​ ​​പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല മുന്നോട്ട​്​ വെച്ചത്​.

സർക്കാർ നടപടി തീർത്തും ​െതറ്റും ജനാധിപത്യ വിരുദ്ധവുമാണെന്ന്​ ചെന്നിത്തല പറഞ്ഞു. ജനകീയ സമരങ്ങളോടുള്ള സർക്കാറി​െൻറ സമീപനം ശരിയല്ല. സ്​പീക്കർ പ്രശ്​നത്തിൽ ഇപെടണമെന്നുമായിരുന്നു അദ്ദേഹ​ത്തി​െൻറ ആവശ്യം. എന്നാൽ, സർക്കാറി​െൻറ നയപരമായ കാര്യങ്ങളിൽ ഇട​െപടാൻ ബുദ്ധമു​ട്ടുണ്ടെന്നും സമവായ ചർച്ചക്ക്​ ശ്രമിക്കാമെന്നും സ്​പീക്കർ അറിയിച്ചു.

എന്നാൽ, ബഹളം നിർത്താൻ തയാറാകാതിരുന്ന പ്രതിപക്ഷം സമരം ശക്​തിപ്പെടുത്തി മുന്നോട്ട്​​ പോകുമെന്ന്​ ​പ്രഖ്യാപിച്ചു.