നിവേദനം ശബരിമലയിലും….

11:29am 16/2/2016
ആര്‍ ജ്യോതിലക്ഷ്മി

download (6)

അധികാരത്തെ സ്വന്തം കീശയിലാക്കി എനിക്കു വേണ്ടി എന്റെ വഴിക്ക് പുരാതന ആചാരങ്ങളെ ഞാന്‍ മാറ്റിമറിക്കും അതു മറ്റുളളവര്‍ അംഗീകരിക്കണം , എന്ന മുഖ്യധാരയുമായി നിവേദനം സമര്‍പ്പിച്ച മനുഷ്യന്‍ എന്ന പ്രപഞ്ച സ്രഷ്ട്ടിയെക്കാലും എത്രയോ ഉയരത്തിലാണ് സ്വന്തം മാനത്തിനു വിലയിട്ടു വില്‍ക്കുന്ന വേശ്യ. മനുഷ്യ തലമുറകളില്‍ ഇന്നുവരെ ഒരു സ്ത്രീ വ്രതമെടുത്ത് ശബരിമല ദര്‍ശനത്തിനു പോയതായി അറിവില്ലാ. എന്തുകൊണ്ടു സ്ത്രീകള്‍ക്കു നിരോധനം കല്‍പ്പിച്ചിരിക്കുന്നു ?. ബ്രഹ്മചാര്യയായ ശ്രീ ശാസ്താവ് തപസ്സനുഷ്ഠിക്കുന്ന ഒരേ ഒരു പുരാതന ദേവാലയം, ജാതിമതഭേതമന്യെ ഏതോരു പുരുഷ്യനും വ്രതമെടുത്തു വന്നു വണങ്ങാവുന്ന ദേവാലയം അണ്ണുങ്ങള്‍ പോലും ദിവസങ്ങള്‍ നീണ്ട വ്രതമനുഠിച്ച് പോകുന്ന അവിടെ മാസമുറയുളള ഒരു സ്ത്രീ എത്തിയാല്‍ ആ രൂപത്തിന്റെ ചൈതന്യം ശൂന്യമാകും. ആ ശൂന്യതയെ തേടിപ്പിടിക്കാന്‍ കപടവേഷമണിഞ്ഞു നടക്കുന്ന നാറിയ സംസ്‌ക്കാരികളുടെ കൊട്ടിഘോഷങ്ങള്‍ കേട്ടാണ് ഭാരതം കുറച്ചു നാളുകളായി ഉണരുന്നതു . അതു ഏറ്റുപിടിക്കാനോ.. ചുംബനസമരത്തിന്റെ ഇടനിലക്കാരിയും. ശബരിമലയില്‍ പോകുന്ന വഴിയില്‍ എല്ലാവരും മറ്റൊരു മതത്തില്‍പ്പെട്ട ചൈതന്യത്തെ ദര്‍ശിച്ചെ മലചവിട്ടാറുളളു .അവിടെയും ഇന്നെവരെ മഹിളകള്‍ക്കു പ്രവേശനം ലഭിക്കാത്ത ഇടമാണ് . അവിടെ കയറാന്‍ സാധിക്കുന്നില്ലങ്കില്‍ എങ്ങനെ ശബരിമലയില്‍ മാത്രം സ്ത്രീകളെ കയറ്റും? . ഇത്ര വിശാലമനസ്സക്കന്‍ ആയിരുന്നെങ്കില്‍ സ്വന്തം മതത്തിലെ സ്ത്രീളെ പളളിയില്‍ കയറ്റാനുളള അനുവാദം സംഘടിപ്പിക്കാന്‍ പ്രയത്ന്നിക്കുന്നില്ലാ ആ സംസ്‌ക്കാരി.? എല്ലാത്തിനും ഒരേ ഒരു ഉത്തരത്തില്‍ വന്നു നില്‍ക്കുന്നു. ശബരിമല, ഇന്നു ഭാരതത്തിലെ തന്നെ ഏറ്റവും വരുമാനമുളള ദേവാലയം . ദിനംപ്രതി ലക്ഷകണക്കിനു വിശ്വാസികള്‍ വന്നു ശരണം വിളിക്കുന്ന ഒരേ ഒരു ആരാധനാലയം. അതിനെ ഹനീകരിക്കാനും , ആ ഖജനാവുകൂടി സര്‍ക്കാരിലേക്ക് എത്തിക്കാനും അതില്‍ നിന്നും സ്വന്തം കീശ നിറയ്ക്കാനും , മതത്തിന്റെ പേരില്‍ വീണ്ടും ഭാരതത്തില്‍ ലഹള സ്രഷ്ട്ടിക്കാനും ഉടലെടുത്ത വിഷവിത്തുകളെ…… സ്വന്തം കണ്ണിലെ കരട് എടുത്തിട്ടു പോരെ അന്യന്റെ വീട്ടിലെക്കുളള ഈ എത്തിനോട്ടം. ചരിത്രവും, പുരാണവും ഒരിക്കലെ സംഭവിക്കു,.. സംഭവിച്ചിട്ടുളളു. അങ്ങനെയുളള ഈ പുരാണ വിശ്വാസത്തെ മാറ്റിയെഴുതാന്‍..നിസ്സക്കാരതയമ്പിനെയാണോ ഏര്‍പ്പാടാക്കിരിക്കുന്നതു… ?