നീരീക്ഷണ വിമാനം എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ഉള്‍ക്കടലില്‍ ലാന്‍ഡ് ചെയ്യിച്ചു

12.57 AM 28-07-2016
download (1)
കൊച്ചി: ഇന്ത്യന്‍ നേവിയുടെ നീരീക്ഷണ വിമാനം എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ഉള്‍ക്കടലില്‍ ലാന്‍ഡ് ചെയ്യിച്ചു. റിമോട്ട്‌ലി പൈലറ്റഡ് എയര്‍ക്രാഫ്റ്റ്(ആര്‍പിഎ) വിഭാഗത്തില്‍പ്പെട്ട വിമാനമാണിത്. ബുധനാഴ്ച്ച വൈകുന്നേരം 6.35 ന് നേവിയുടെ എയര്‍സ്‌റ്റേഷന്‍ ഐഎന്‍എസ് ഗരുഡില്‍ നിന്ന് പുറപ്പെട്ട ആളില്ലാ വിമാനമാണ് എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് 7.30 ടെ ഒമ്പത് മൈല്‍ ദൂരത്ത് ഉള്‍ക്കടലില്‍ ലാന്‍ഡ് ചെയ്യിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരുക്കുകളില്ല. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.