നീറ്റ്: ഉത്തരവില്‍ അടിയന്തര ഭേദഗതി ആവശ്യമില്ലെന്ന് സുപ്രീം കോടതി

04:27pm 3/5/2016

images
ന്യൂഡല്‍ഹി: മെഡിക്കല്‍, ദന്തല്‍ പൊതുപ്രവേശന പരീക്ഷ (നീറ്റ്)യുമായി ബന്ധപ്പെട്ട് അടിയന്തര ഭേദഗതി ആവശ്യമില്ലെന്ന് സുപ്രീം കോടതിയുടെ വാക്കാലുള്ള പരാമര്‍ശം. നീറ്റ് ഒന്നാംഘട്ട പരീക്ഷ വിജയകരമായി പൂര്‍ത്തിയായ സാഹചര്യത്തില്‍ രണ്ടാം ഘട്ട പരീക്ഷയും ജൂലൈ 24ന് നടത്താന്‍ കഴിയും. ഉത്തരവില്‍ ഇളവ് ആവശ്യപ്പെട്ട് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് കേടതിയുടെ നിരീക്ഷണം. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെയും സി.ബി.സി.ഐയുടെയും വിശദീകരണം തേടിയ കോടതി വ്യാഴാഴ്ച അന്തിമ ഉത്തരവ് പുറപ്പെടുവിക്കാമെന്നും വ്യക്തമാക്കി.
അതേസമയം, കര്‍ണാടകയുടെ ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കാമെന്ന് കോടതി സമ്മതിച്ചു. കര്‍ണാടകയില്‍ പ്രവേശന പരീക്ഷ നാളെ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണിത്.