നൂറ് മീറ്റര്‍ ഹഡില്‍സില്‍ യുഎസ് വനിതാ ടീമിന് ചരിത്ര വിജയം

10:15 am 20/8/2016
– പി. പി. ചെറിയാന്‍
unnamed (1)

റിയൊ: റിയൊ ഒളിംപിക്‌സില്‍ യുഎസ് വനിതാ ടീമംഗങ്ങള്‍ നൂറ് മീറ്റര്‍ ഹഡില്‍സില്‍ ചരിത്ര വിജയം കൈവരിച്ചു. അമേരിക്കയുടെ ഡ്രീം ടീമംഗങ്ങളായി അറിയപ്പെടുന്ന ബ്രിയാന്‍ റോളിന്‍സ്, നിയാ അലി, ക്രിസ്റ്റി കാസിലിന്‍ എന്നിവര്‍ അമേരിക്കയ്ക്ക് ചരിത്ര മുഹൂര്‍ത്തം സമ്മാനിച്ചാണ് ബുധനാഴ്ച നൂറ് മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്.

ബ്രിയാനാ റോളിന്‍സ് 12–48 സെക്കന്റുകൊണ്ടാണ് 100 മീറ്റര്‍ ഓടിയെത്തിയത്. നാളെ ഓഗസ്റ്റ് 17ന് 25 വയസ് പൂര്‍ത്തിയാക്കുന്ന റോളിന്‍സിന്റെ ആദ്യ സ്വര്‍ണ മെഡലാണിത്. നിയാ അലി (27) 12.59 സെക്കന്റും, ക്രിസ്റ്റി (29) 12.61 സെക്കന്റുമാണ് ഓട്ടം പൂര്‍ത്തിയാക്കാന്‍ എടുത്തത്.

ഇതോടെ 93 മെഡലുകള്‍ കരസ്ഥമാക്കി യുഎസ്എ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ചൈന 54 ഉം, ബ്രിട്ടന്‍ 50 മെഡലുകള്‍ നേടി രണ്ടും മൂന്നും സ്ഥാനത്തിന് അര്‍ഹരായി. ഇതുവരെ മെഡല്‍ പട്ടികയില്‍ സ്ഥാനമില്ലാതിരുന്ന ഇന്ത്യ ആദ്യ വെങ്കലം നേടി മെഡല്‍ പട്ടികയില്‍ സ്ഥാനം ഉറപ്പിച്ചു. വനിതകളുടെ ഗുസ്തിയില്‍ ഹരിയാനയില്‍ നിന്നുളള സാക്ഷി മാലിക്കാണ് ഇന്ത്യയുടെ അഭിമാനം കാത്തു സൂക്ഷിച്ചത്. 23 വയസുളള സാക്ഷിക്ക് ആശംസാ സന്ദേശങ്ങളുടെ പ്രവാഹമാണ്.