നേതാജി വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതായി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്

10.05 PM 01-09-2016
nemtaji_0109
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ അവസാനിക്കുന്നില്ല. 1945 ഓഗസ്റ്റ് 18നുണ്്ടായ വിമാനാപകടത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടതായാണ് ഒടുവിലെ റിപ്പോര്‍ട്ടുകള്‍.
ഇതു സംബന്ധിച്ച് അന്വേഷിക്കാന്‍ ജാപ്പനീസ് സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടില്ലെങ്കിലും കണ്ടെത്തലുകളില്‍ ചിലത് പുറത്തായതില്‍നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. അടുത്തമാസം ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടേക്കുമെന്നാണ് സൂചന. ഏഴു പേജുള്ള റിപ്പോര്‍ട്ടാണ് അന്വേഷണ സംഘം തയാറാക്കിയിരിക്കുന്നത്. വിമാനാപകടത്തില്‍ പരിക്കേറ്റ നേതാജി ആശുപ്രതിയില്‍ മരിച്ചതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഓഗസ്റ്റ് 19ന് തായ്‌പേയ് സൈനിക ആശുപത്രിയില്‍ മരിച്ച നേതാജിയുടെ മൃതദേഹം 22ന് സംസ്‌കരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
നേതാജിയുടെ ചിതാഭസ്മം ഇന്ത്യയിലേക്കു കൊണ്ടുവരണമെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും മകള്‍ അനിതയും ആവശ്യപ്പെട്ടിട്ടുണ്ട്.