നേര്യമംഗലത്ത് ബസ് മറിഞ്ഞ് 15 വിദ്യാർഥികൾക്ക് പരിക്ക്

09:17 AM 21/09/2016
images (10)
നേര്യമംഗലം: ഇടുക്കി നേര്യമംഗലത്ത് ബസ് മറിഞ്ഞ് 15 വിദ്യാർഥികൾക്ക് പരിക്ക്. തമിഴ്നാട് സ്വദേശികളായ മെഡിക്കൽ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേര്യമംഗലം ഊന്നുകല്ലിലായിരുന്നു അപകടം. സേലത്തു നിന്നും മൂന്നാറിലേക്ക് വരികയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്.