നോട്ടുകൾ മാറ്റിയെടുക്കു​േമ്പാൾ കൈവിരലിൽ മഷി പുരട്ടാൻ തീരുമാനം.

01:10 PM 15/11/2016
New-2000-Rupees-indian-currency-notes-images-download
ന്യൂഡൽഹി: ബാങ്കുകളിൽ നിന്ന് അസാധുവായ നോട്ടുകൾ ​ മാറ്റുന്നവരുടെ വിരലിൽ മഷി പുരട്ടാൻ തീരുമാനിച്ചതായി സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത്​ ഗുപ്​ത. ഒരേ ആളുകള്‍ പിന്നെയും പണം മാറ്റി വാങ്ങാന്‍ വരുന്നത് തടയാനാണ് ഈ നീക്കം.

ഒരേ വ്യക്തികൾ തന്നെയാണ്​ പല ബാങ്കുകളിലുമെത്തി അസാധുവായ നോട്ടുകൾ മാറ്റിയെടുക്കുന്നത്​. ബാങ്കുകളിലെയും എ.ടി.എമ്മുകളിലെയും മുന്നിലെ നീണ്ട ക്യൂവിന്​ കാരണം അതാണ്​. കള്ളപ്പണം ഇത്തരത്തിൽ മാറ്റി വെളുപ്പിച്ചെടുക്കുന്നതായും റിപ്പോർട്ട്​ ലഭിച്ചിട്ടുണ്ട്​. ആളുകളെ സംഘങ്ങളായി എ.ടി.എമ്മുകളിലും ബാങ്കുകളിലും എത്തിച്ച് കള്ളപ്പണം വെളുപ്പിക്കാനാണ് ശ്രമം. ഇതിനെ മറികടക്കുന്നതിന്​ തെരഞ്ഞെടുപ്പിൽ വോട്ട്​ മാർക്ക്​ ചെയ്യാൻ ഉപയോഗിക്കുന്നതിന്​ സമാനമായ മഷി ഉപഭോക്താക്കളുടെ വിരലിൽ പതിക്കുമെന്ന് സെക്രട്ടറി ശക്തികാന്ത്​ ഗുപ്​ത വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ആരാധനാലയങ്ങൾ നിക്ഷേപങ്ങൾ ബാങ്കുകളിൽ നിക്ഷേപിക്കണം. ജൻധൻ അക്കൗണ്ടുകളിലെ​ നിക്ഷേപങ്ങളും സൂക്ഷ്​മമായി നിരീക്ഷിക്കും. ബാങ്കുകളുടെ മേലുള്ള അധിക സമ്മർദ്ദം ഒഴിവാക്കുന്നതിന്​ അസാധു നോട്ടുകൾ മാറ്റുന്നതിനും ശേഖരിക്കുന്നതിനുമായി ദൗത്യസേനയെ നിയോഗിക്കും. കള്ളനോട്ടുകൾ കലർത്തി ഇടപാട്​ നടത്തുന്നത്​ നിരീക്ഷിക്കാനും ദൗത്യസേനയെ ചുമതലപ്പെടുത്തും.

പഴയ നോട്ടുകള്‍ സ്വീകരിക്കാത്ത ആശുപത്രികള്‍, ഫാര്‍മസികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയാല്‍ നടപടി സ്വീകരിക്കും. ആവശ്യത്തിനുള്ള നോട്ടുകള്‍ നോട്ടുകള്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ കൈയില്‍ സ്‌റ്റോക്കുണ്ട്. സ്ഥിതിഗതികള്‍ സൂക്ഷ്​മ നിരീക്ഷണത്തിലാണ്.

നോട്ടു പിൻവലിക്കലി​െൻറ പശ്ചാത്തലത്തിൽ അവശ്യസാധനങ്ങളുടെ പൂഴ്​ത്തിവെപ്പും വിലകയറ്റവും നിരീക്ഷിക്കും. നോട്ട്​കൈമാറ്റത്തെ കുറിച്ചും മറ്റും നവമാധ്യമങ്ങളിൽ വ്യാജവാർത്തകൾ വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്​. സ്ഥാപനങ്ങൾ പണിമുടക്കിലേക്ക്​ നീങ്ങുന്നതായും പ്രക്ഷോഭ സാധ്യതയുള്ളതായും വാർത്തകൾ വരുന്നുണ്ട്​. അത്തരം പ്രവണതകൾ നിലവിലില്ലെന്നും ജനങ്ങള്‍ ഭയപ്പെട്ടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.