നോട്ട്​ പിൻവലിക്കൽ: കേന്ദ്ര സർക്കാരിനെതിരെ സുബ്രഹ്മണ്യ സ്വാമി.

09:31 AM 14/11/2016
ARV_SUBRAMANYA_SWAMY_29574f
ന്യൂഡൽഹി: 500, 1000 രൂപ നോട്ടുകൾ​ പിൻവലിച്ച സർക്കാർ നടപടിക്കെതിരെ ബി.ജെ.പി ദേശീയ സമിതിയംഗം സുബ്രഹ്​മണ്യം സ്വാമി രംഗത്ത്.

ആസൂത്രണങ്ങളുടെ അഭാവവും നോട്ട്​ പിൻവലിച്ച നടപടിയും ഇന്ത്യയെ ഒറ്റപ്പെടുത്തി. ഇക്കാര്യങ്ങൾ നടപ്പിലാക്കുന്നതിൽ ധനകാര്യ മന്ത്രാലയത്തിന്​ കൃത്യമായ ഒരു രൂപവുമുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തയ്യാറെടുപ്പിൻറെ കുറവ്​ ഇതിലുണ്ട്​. രണ്ട്​ വർഷത്തിലധികം കാലം അധികാരം നമ്മുടെ കൈയ്യിലുണ്ടായിരുന്നു. നോട്ട്​പിൻവലിച്ച ആദ്യദിനം തന്നെ ധനകാര്യമന്ത്രാലയം ശക്​തമായ തയ്യാറെടുപ്പ്​ നടത്തണമായിരുന്നു. ഇതിന്​ ഒരു ന്യായീകരണവും പറയാൻ കഴിയില്ലെന്നും സ്വാമി പറഞ്ഞു.

സൗത്​ ചൈന ദിനപ്പത്രത്തിന്​ നൽകിയ അഭിമുഖത്തിലാണ്​ സ്വാമിയുടെ പ്രസ്തവന. കഴിഞ്ഞ ദിവസം നോട്ട്​ പിൻവലിച്ചതിൽ ജനങ്ങൾക്കുണ്ടായ ബുദ്ധമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നതായി കേന്ദ്ര ധനകാര്യ മന്ത്രി അരുൺജെയ്​റ്റ്ലി​ പറഞ്ഞിരുന്നു.

നോട്ടുകൾ മാറ്റാൻ ബാങ്കിലേക്ക്​ തിരക്കിട്ട്​ ഒാടരുതെന്നും എ.ടി.എമ്മുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാകാന്‍ രണ്ട്, മൂന്നാഴ്ച വേണ്ടിവരുമെന്നും ജെയ്​റ്റ്​ലി അറിയിച്ചിരുന്നു.