നോട്ടുകള്‍ പിന്‍വലിച്ച നടപടി; ധീരമായ തീരുമാനമെന്ന് രാഷ്ട്രപതി

11:25 am 9/11/2016
download (1)
ദില്ലി: നോട്ടുകള്‍ പിന്‍വലിച്ചത് കള്ളപ്പള്ളം തടയാനുള്ള കേന്ദ്രസര്‍ക്കാരിന്റ ധീരമായ നടപടിയാണെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് തൊട്ട് പിന്നാലെയായിരുന്നു തീരുമാനത്തെ പിന്തുണച്ച്‌ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രസ്താവനയിറക്കിയത്.

കള്ളപ്പണം തടയുന്നതിനുള്ള സര്‍ക്കാരിന്റെ ധീരമായ നടപടിക്ക് പൊതുജനങ്ങള്‍ പൂര്‍ണ്ണപിന്തുണ നല്‍കണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആവശ്യപ്പെട്ടു. ആരും പരിഭ്രാന്തരാകാതെ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്‌ നോട്ടുകള്‍ മാറണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു.
കള്ളപ്പണത്തിനെതിരെയുള്ള പ്രധാനമന്ത്രിയുടെ മിന്നലാക്രമണമാണ് നോട്ടുകളുടെ പിന്‍ലിക്കലെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതികരിച്ചപ്പോള്‍ ആശങ്ക നിലനില്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചു. അഴിമതിയും കള്ളപ്പണവും കള്ളനോട്ടും തടയുന്നതിന് കേന്ദ്രത്തിന്റെ തീരുമാനം സഹകരിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. കള്ളനോട്ട് തടയുന്നത് രാജ്യത്തിന്റെ വികസനത്തിന് ഊര്‍ജ്ജം നല്‍കും നികുതി നല്‍കുന്നവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ കള്ളപ്പണം തടയുന്നതിന് രണ്ട് നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രം എന്തിനാണ് ഉടന്‍ 500 രൂപയും 2000 രൂപയും പുറത്തിറക്കുന്നതെന്ന് കോണ്‍ഗ്രസ് ചോദിച്ചു. വിവാഹം പോലുള്ള ചടങ്ങുകള്‍ക്ക് ആഭരണം ഉള്‍പ്പടെ വാങ്ങുന്നവര്‍ എന്ത് ചെയ്യുമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ചോദിച്ചു. എന്നാല്‍ വിവിധ ബാങ്കുകളും വാണിജ്യസംഘടനകളും കേന്ദ്രത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു.
തീരുമാനം വന്നതോടെ ദില്ലിയുള്‍പ്പടെ എല്ലാ നഗരങ്ങളിലും എടിഎമ്മുകളിലും പെട്രോള്‍ പമ്ബുകളിലും പരിഭ്രാന്തി ദൃശ്യമായി. ഇതോ തുടര്‍ന്ന് ജനങ്ങളുടെ പണം സുരക്ഷിതമാണെന്ന പ്രഖ്യാപനവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി.