നോട്ട് അസാധുവാക്കിയെ തീരുമാനത്തെക്കുറിച്ച്‌ ഇന്ന് ലോക്സഭയില്‍ ചര്‍ച്ച തുടങ്ങും.

10:14 am 17/11/2016

download (4)
ദില്ലി: നോട്ട് അസാധുവാക്കിയെ തീരുമാനത്തെക്കുറിച്ച്‌ ഇന്ന് ലോക്സഭയില്‍ ചര്‍ച്ച തുടങ്ങും. തീരുമാനം ചോര്‍ത്തി നല്കിയതിനെക്കുറിച്ച്‌ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം വേണമെന്ന് പ്രതിപക്ഷം ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
നോട്ട് അസാധുവാക്കിയ തീരുമാനത്തില്‍ വന്‍മുതലകള്‍ രക്ഷപ്പെട്ടെന്ന് ആരോപിച്ച പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനമാണ് ഇന്നലെ രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉന്നയിച്ചത്.

ബിജെപിയുടെ സ്വന്തക്കാര്‍ക്ക് വിവരം ചോര്‍ത്തി നല്കിയതു വഴി വന്‍ കുംഭകോണം നടന്നു എന്നാണ് പ്രതിപക്ഷം ആരോപിച്ചത്. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് എല്ലാ പാര്‍ട്ടികളും ആവശ്യപ്പെട്ടെങ്കിലും എന്ത് അന്വേഷണം എന്ന കാര്യത്തില്‍ ഏകാഭിപ്രായം ഉണ്ടായിരുന്നില്ല. സംയുക്ത പാര്‍ലമെന്ററി സമിതി എന്ന ആവശ്യത്തെയാണ് കൂടുതല്‍ കക്ഷികള്‍ പിന്തുണച്ചത്. നരേന്ദ്ര മോദി ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും ഫാസിസ്റ്റ് സന്ദേശം നല്കാന്‍ ശ്രമിക്കുന്നു എന്നും വിമര്‍ശനമുണ്ടായി. ധീരവും സത്യസന്ധവുമായ തീരുമാനം എന്ന് വിശേഷിപ്പിച്ചാണ് ബിജെപി പ്രതിരോധിച്ചത്. പ്രതിപക്ഷ നിരയിലെ വിള്ളല്‍ മുതലാക്കി തല്ക്കാലം പ്രതിഷേധം തണുപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. ജെഡിയു നേതാവ് ശരദ് യാദവ് പണം അസാധുവാക്കിയതിനെ പരിഹസിച്ചപ്പോള്‍ പാര്‍ട്ടി അദ്ധ്യക്ഷനും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച്‌ ഇന്നലെ രംഗത്തു വന്നു. ലോക്സഭയില്‍ ഇന്നു തുടങ്ങുന്ന ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസ് രംഗത്തിറക്കും. പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തിലാണ് ഇന്നലെ രാജ്യസഭയിലെ ചര്‍ച്ച നടന്നത്. ഇന്ന് പ്രധാനമന്ത്രിയെത്തിയില്ലെങ്കില്‍ പ്രതിഷേധിക്കാനാണ് പ്രതിപക്ഷ തീരുമാനം. നോട്ട് അസാധുവാക്കല്‍ തീരുമാനം പിന്‍വലിക്കില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നിലക്കും. എന്നാല്‍ ജനദുരിതം തീര്‍ക്കാനുള്ള നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ജിഎസ്ടി ബില്ല് കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കം ചെറുക്കാനാണ് കോണ്‍ഗ്രസും ഇടതുപക്ഷവും ഒരുങ്ങുന്നത്.
നോട്ട് അസാധുവാക്കിയ തീരുമാനത്തില്‍ വന്‍മുതലകള്‍ രക്ഷപ്പെട്ടെന്ന് ആരോപിച്ച പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനമാണ് ഇന്നലെ രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉന്നയിച്ചത്. ബിജെപിയുടെ സ്വന്തക്കാര്‍ക്ക് വിവരം ചോര്‍ത്തി നല്കിയതു വഴി വന്‍ കുംഭകോണം നടന്നു എന്നാണ് പ്രതിപക്ഷം ആരോപിച്ചത്. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് എല്ലാ പാര്‍ട്ടികളും ആവശ്യപ്പെട്ടെങ്കിലും എന്ത് അന്വേഷണം എന്ന കാര്യത്തില്‍ ഏകാഭിപ്രായം ഉണ്ടായിരുന്നില്ല. സംയുക്ത പാര്‍ലമെന്ററി സമിതി എന്ന ആവശ്യത്തെയാണ് കൂടുതല്‍ കക്ഷികള്‍ പിന്തുണച്ചത്. നരേന്ദ്ര മോദി ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും ഫാസിസ്റ്റ് സന്ദേശം നല്കാന്‍ ശ്രമിക്കുന്നു എന്നും വിമര്‍ശനമുണ്ടായി. ധീരവും സത്യസന്ധവുമായ തീരുമാനം എന്ന് വിശേഷിപ്പിച്ചാണ് ബിജെപി പ്രതിരോധിച്ചത്. പ്രതിപക്ഷ നിരയിലെ വിള്ളല്‍ മുതലാക്കി തല്ക്കാലം പ്രതിഷേധം തണുപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. ജെഡിയു നേതാവ് ശരദ് യാദവ് പണം അസാധുവാക്കിയതിനെ പരിഹസിച്ചപ്പോള്‍ പാര്‍ട്ടി അദ്ധ്യക്ഷനും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച്‌ ഇന്നലെ രംഗത്തു വന്നു. ലോക്സഭയില്‍ ഇന്നു തുടങ്ങുന്ന ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസ് രംഗത്തിറക്കും. പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തിലാണ് ഇന്നലെ രാജ്യസഭയിലെ ചര്‍ച്ച നടന്നത്. ഇന്ന് പ്രധാനമന്ത്രിയെത്തിയില്ലെങ്കില്‍ പ്രതിഷേധിക്കാനാണ് പ്രതിപക്ഷ തീരുമാനം. നോട്ട് അസാധുവാക്കല്‍ തീരുമാനം പിന്‍വലിക്കില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നിലക്കും. എന്നാല്‍ ജനദുരിതം തീര്‍ക്കാനുള്ള നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ജിഎസ്ടി ബില്ല് കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കം ചെറുക്കാനാണ് കോണ്‍ഗ്രസും ഇടതുപക്ഷവും ഒരുങ്ങുന്നത്.