നോര്‍ത്ത് കരോലിന മാര്‍ത്തോമാ ഇടവക ഹാര്‍വെസ്റ്റ് ഫെസ്റ്റ് ഒക്‌ടോബര്‍ എട്ടിന്

4/10/2016
Newsimg1_9852826
കരോളിന: നോര്‍ത്ത് കരോലിന മാര്‍ത്തോമാ ഇടവകയുടെ ഈ വര്‍ഷത്തെ ഹാര്‍വെസ്റ്റ് ഫെസ്റ്റ് ഒക്‌ടോബര്‍ മാസം എട്ടാം തിയതി പള്ളി അങ്കണത്തില്‍ വെച്ച് നടത്തപെടും. നാടന്‍ വിഭവങ്ങളുടെ ഒരു നിര തന്നെ ഈവര്‍ഷം ഒരുക്കിയിരിക്കുന്നു . നാടന്‍ തട്ടുകട, പലതരം പുട്ട് വിഭവങ്ങള്‍, നാടന്‍ ഫിഷ് െ്രെഫ, ഓംലറ്റ്, ദോശ, മസാലദോശ , വട, പഴംപൊരി, തണ്ടൂരി ചിക്കന്‍, പലതരം കട്‌ലെറ്റ്. ബേക്കറി വിഭവങ്ങള്‍, പലതരം കേക്ക് , ഐസ് ക്രീം, മംഗോ ലസ്സി മുതലായ വിഭവങ്ങളും ഈ വര്‍ഷത്തെ ഫെസ്റ്റിന് ഒരുക്കിയിരിക്കുന്നു. കുട്ടികള്‍ക്കായി പ്രത്യേകം ഗെയിംസ് , മറ്റു വിനോദവും ഈ വര്‍ഷത്തെ ഫെസ്റ്റിന് മാറ്റുകൂട്ടും. നോര്‍ത്ത് കരോലിനയിലെ ഏക മാര്‍ത്തോമാ ഇടവകയായ, നോര്‍ത്ത് കരോലിന മാര്‍ത്തോമാ ഇടവക, വികാരി അനില്‍ ടി തോമസിന്‍റെ നേതൃത്വത്തില്‍ പല കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. ഇടവകയുടെ പ്രവര്‍ത്തനങ്ങള്‍ക്കു ഏവരുടേയും സഹകരണങ്ങള്‍ വീണ്ടും പ്രതീക്ഷിക്കുന്നു. 2016 ഹാര്‍വെസ്‌റ് ഫെസ്റ്റ് Real Triangle Properties, Binny Reatly , Spice Bazaar, Evershine Properties, Loyal Travels Dallas TX, Gand India Mart , C J Tax എന്നീ വ്യാപാര സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്­തിരിക്കുന്നു. ഇടവക്ക് വേണ്ടി വിജി മാത്യു കണ്‍വീനര്‍ ആയും സെക്രട്ടറി ബോബി മാത്യൂസ് കോഓര്‍ഡിനേറ്റര്‍ ആയും വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചു വരുന്നു. ഹാര്‍വെസ്‌റ് ഫെസ്റ്റ് വന്‍ വിജയമാക്കുവാന്‍ ഏവരുടെയും സഹകരണം അഭ്യര്‍ത്ഥിച്ചുകൊള്ളുന്നതായി ഭാരവാഹികള്‍ അറിയിച്ചു.