ന്യൂയോര്‍ക്ക് നാസാ കൗണ്ടിയില്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ഉജ്വല വിജയം

03:25 pm 12/11/2016

Newsimg1_42592069
ന്യൂയോര്‍ക്ക്: നവംബര്‍ എട്ടിന് നടന്ന അമേരിക്കന് തെരഞ്ഞെടുപ്പില്‍ ന്യൂയോര്‍ക്ക് നാസാ കൗണ്ടിയില്‍ മത്സരിച്ച ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ ഉജ്വല വിജയം കൈവരിച്ചു.

യു.എസ് കോണ്‍ഗ്രസിലേക്ക് മത്സരിച്ച ടോം സ്വാസി (മൂന്നാം ഡിസ്ട്രിക്ട്), കാത്തിലിന്‍ റൈസ് (നാലാം ഡിസ്ട്രിക്ട്), ഗ്രിഗോറി മീക്‌സ് (അഞ്ചാം ഡിസ്ട്രിക്ട്) എന്നിവര്‍ അനായാസം വിജയിച്ചപ്പോള്‍, ന്യൂയോര്‍ക്ക് സെനറ്റിലേക്ക് മത്സരിച്ച ജോണ്‍ ബ്രൂക്ക് (എട്ടാം ഡിസ്ട്രിക്ട്), ടോഡ് കാമിന്‍ സ്കീ (ഒമ്പതാം ഡിസ്ട്രിക്ട്) എന്നിവരും ന്യൂയോര്‍ക്ക് അംസബ്ലിയിലേക്ക് മത്സരിച്ച ആന്റണി ഡുറോസ്സ (പതിനാറാം ഡിസ്ട്രിക്ട്), മിഷാല്‍ സോലോഗ്‌സ് എല്‍മോണ്ടില്‍ നിന്നും നിഷ് പ്രയാസം വിജയിച്ചു.

നാസാ കൗണ്ടി ഡിസ്ട്രിക്ട് കോര്‍ട്ട് ജഡ്ജിമാരായി ഐലീന്‍ ജെ.ഗോഗിന്‍സ്, ഹെലന്‍ വാസ്റ്റിനാസ്, എന്നിവരും നാസാ കൗണ്ടി ഫാമിലി കോര്‍ട്ടിലേക്ക് മത്സരിച്ച സ്റ്റേസി ബെര്‍ണട്ട്, അയിഷാ കേരി ബ്രാന്റിലി, എലന്‍ഗ്രീന്‍ ലൂര്‍ഗ്, കോണാര്‍ഡ് സിംഗര്‍ എന്നിവരും വിജയിച്ചവരില്‍ ഉള്‍പ്പെടുന്നു.