ന്യൂസീലന്‍ഡില്‍ വന്‍ ഭൂചലനം; സുനാമി തിരമാലകള്‍ വീശിയടിച്ചു

09 45 pm 13/11/2016

Newsimg1_84969873
വില്ലിങ്ടന്‍ : ന്യൂസീലന്‍ഡിലെ വന്‍ ഭൂചലനം. വടക്കുകിഴക്കന്‍ നഗരമായ ക്രൈസ്റ്റ്ചര്‍ച്ചിലാണ് റിക്ടര്‍സ്‌കെയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഭൂചലനത്തെ തുടര്‍ന്ന് ന്യൂസീലന്‍ഡിന്റെ തെക്കന്‍ തീരങ്ങളില്‍ സൂനാമി തിരമാലകള്‍ വീശിയടിച്ചു. 2.1 മീറ്റര്‍ ഉയരത്തിലാണ് തിരമാലകള്‍ വീശിയടിച്ചത്. തെക്കന്‍ ദ്വീപുകളില്‍ പലയിടത്തും ശക്തമായ ഭൂചലനങ്ങള്‍ ഉണ്ടായി. ന്യൂസീലന്‍ഡിന്റെ തീരമേഖലയില്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കി.

ന്യൂസീലന്‍ഡിന്റെ വടക്കന്‍ ദ്വീപിലെ വലിയ നഗരമാണ് െ്രെകസ്റ്റ്ചര്‍ച്ച്. ഭൂചലനെത്തെ തുടര്‍ന്നു പരിഭ്രാന്തരായ ജനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. ചെറിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ ആളപായമില്ല. ജനങ്ങള്‍ക്ക് സര്‍ക്കാര്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കി. 2011ല്‍ ഇവിടെയുണ്ടായ, 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 185 പേര്‍ മരിച്ചിരുന്നു.