01:47 pm 4/10/2016

ഛണ്ഡിഗഡ്: പഞ്ചാബിൽ ഝലം എക്സ്പ്രസ് പാളംതെറ്റി മൂന്ന് പേർക്ക് പരിക്കേറ്റു. ലുധിയാനക്ക് സമീപം ഇന്ന് പുലർച്ചെ 3:05നായിരുന്നു അപകടം. ഫില്ലോറിനും ലാധോവലിനുമിടക്ക് ട്രെയിനിെൻറ എഞ്ചിൻ അടങ്ങുന്ന പത്തു കോച്ചുകൾ പാളം തെറ്റിയെന്നാണ് റെയിൽവെ ഫിറോസ്പൂർ ഡിവിഷനൽ മാനേജർ അഞ്ചു പ്രകാശ് അറിയിച്ചത്. ജമ്മുവിൽ നിന്നും പുണെയിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തിൽ പെട്ടത്.
യാത്രക്കാർക്ക് തുടർ സൗകര്യം ഏർപ്പെടുത്തിയെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും വൈദ്യസംഘം സ്ഥലത്തെത്തിയെന്നും റെയിൽവെ അഡീഷനൽ ഡയറക്ടർ ജനറൽ അനിൽ സാക്സെന അറിയിച്ചു. അപകടത്തെ തുടർന്ന് ഇതേ റൂട്ടിലുള്ള നാല് ട്രയിൻ റദ്ദാക്കി. ജലന്തർ –ന്യൂഡൽഹി എക്സ്പ്രസ്, അമൃത്സർ –ന്യൂ ഡൽഹി ഇൻറർസിറ്റി, അമൃത്സർ –ഹരിദ്വാർ ജനശതാബ്ദി, അമൃത്സർ –ഛണ്ഡിഗഡ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.
