പഞ്ചാബ് തെരഞ്ഞെടുപ്പ്: 19 സ്ഥാനാര്‍ഥികളുടെ പട്ടിക എഎപി പുറത്തുവിട്ടു

03:40pm 4/8/2016
download (3)

ചണ്ഡിഗഡ്: പഞ്ചാബില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ 19 മണ്ഡലങ്ങളിലേക്കുള്ള എഎപി സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിട്ടു. സാംഗ്‌രൂറില്‍ നിന്നുള്ള എംപി ഭഗവത് മന്‍ ആണ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്കുന്നത്. മുതിര്‍ന്ന അഭിഭാഷകരായ എച്ച്.എസ്. പൂല്‍ഖ, ഹിമ്മത് സിംഗ് ഷേര്‍ഗില്‍ എന്നിവരും പട്ടികയിലുണ്ട്. ബാസ്‌കറ്റ് ബോള്‍ താരം ഒളിമ്പ്യന്‍ സജ്ജന്‍ സിംഗ് ചീമ സുല്‍ത്താന്‍പുര്‍ ലോധിയില്‍ നിന്നും മത്സരിക്കുന്നു.

അഹാബ് സിംഗ് ഗ്രൂവാള്‍ (ലുധിയാന വെസ്റ്റ്), സജ്ജന്‍ സിംഗ് ചീമ (സുല്‍ത്താന്‍പുര്‍ ലോധി), ഇന്ദര്‍ബീര്‍ സിംഗ് നിജ്ജര്‍ (അമൃത്‌സര്‍), മോഹന്‍ സിംഗ് ഫാലിയന്‍വാല (ഫിറോസ്പുര്‍), സമര്‍ബീര്‍ സിംഹ് സിദ്ദു (ഫാസിക), രാജ്പ്രീത് സിംഗ് രന്ധാവ (അജ്‌നാല), ജഗ്ദീപ് സിംഗ് ബ്രാര്‍ (ശ്രീ മുക്ത്‌സര്‍ സാഹിബ്), ഗുര്‍ദിത് സിംഗ് സേഖന്‍ (ഫരീദ്‌കോട്ട്), ബ്രിഗേഡിയര്‍ രാജ് കുമാര്‍ (ബാലചോര്‍), ഗുര്‍വീന്ദര്‍ സിംഗ് ലപ്രാന്‍ (പായല്‍), രൂപിന്ദര്‍ കൗര്‍ (ബതിന്ദ), ജസ്‌വീര്‍ സിംഗ് സേഖന്‍ (ദുരി), അമര്‍ജീത് സിംഗ് (രൂപ് നഗര്‍), സന്തോഖ് സിംഗ് സലാന (ബാസി പതാന), എച്ച്.എസ്. ഫൂല്‍ക (ധാഖ), കുല്‍താര്‍ സിംഗ് സാന്ധ്വ (കോട്കപുര). ഹര്‍ജോത് സിംഗ് ബെയ്ന്‍സ് (സാനേവാള്‍), ഹിമ്മത് സിംഗ് ഷേര്‍ഗില്‍ (മൊഹാലി) എന്നിവരാണ് പട്ടികയിലുള്ളത്.