ദുബായ് വിമാനാപകടം: രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരാള്‍ മരിച്ചു

03:30pm 4/8/2016
download (2)

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമിറേറ്റ്‌സ് വിമാനം ലാന്റ് ചെയ്യുന്നതിനിടെയുണ്്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ മരിച്ചു. അഗ്‌നിശമന സേനാ ഉദ്യോഗസ്ഥനായ ജാസിം എന്ന യുഎഇ പൗരനാണ് മരിച്ചത്. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരം-ദുബായ് എമിറേറ്റ്‌സ് ഇകെ-521 വിമാനമാണ് അപകടത്തില്‍പെട്ടത്. വിമാനം മുഴുവനായി കത്തിയമര്‍ന്നു. യാത്രക്കാര്‍ സുരക്ഷ വാതിലിലൂടെ പുറത്തുകടന്ന് രക്ഷപ്പെടുകയായിരുന്നു. ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ എന്‍ജിനില്‍ നിന്നു തീ പടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലെ റണ്‍വേ അടച്ചിരിക്കുകയാണ്.

യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 282 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്ത്യന്‍ സമയം 2.30നായിരുന്നു സംഭവം. ആദ്യം ലാന്‍ഡ് ചെയ്ത വിമാനം വീണ്ടും പറന്നുയര്‍ന്നപ്പോഴാണ് തീപിടുത്തമുണ്ടായത്. ഇതേത്തുടര്‍ന്ന് അടിയന്തിരമായി വിമാനം താഴെയിറക്കുകയായിരുന്നു.