പതിമൂന്നാമത് ഫീബ കോണ്‍ഫ്രന്‍സ് കാനഡയില്‍ റജിസ്‌ട്രേഷന്‍ ആരംഭിച്ചു

07.04 PM 19-06-2016
unnamed
പി.പി.ചെറിയാന്‍
ഒന്റാറിയൊ(കാനഡ): ജൂലായ് 10 മുതല്‍ 14 വരെ ഒന്റാറിയൊ ഹാമില്‍റ്റണ്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ചു നടക്കുന്ന പതിമൂന്നാമത് ഫീബാ കോണ്‍ഫ്രന്‍സിലേക്കുള്ള റജിസ്‌ട്രേഷന്‍ ആരംഭിച്ചതായി ഫീബാ കണ്‍വന്‍ഷന്‍ സംഘാടകര്‍ അറിയിച്ചു.
ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ബ്രദറണ്‍ ഫാമലിസ് ഓഫ് നോര്‍ത്ത അമേരിക്കയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കോണ്‍ഫ്രന്‍സ് വന്‍ വിജയമാക്കുന്നതിന് വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ടെറി ജോര്‍ജ്ജ്, സാമുവേല്‍ തോമസ്, ജിജി വില്ല്യംസ്, റോജി വര്‍ഗീസ്(റജിസ്‌ട്രേഷന്‍ ഓര്‍ഡിനേറ്റേഴ്‌സ്), ജിന്‍സി അബ്രഹാം, പീറ്റര്‍ അബ്രഹാം, സാലി ബെനൊ(ചില്‍ഡ്രന്‍സ് പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ്), ജോസ് ചെറിയാന്‍, ലിജൊ എം ജോര്‍ജ്ജ്, ഫിലിപ്പ് ആഡ്രൂസ്(മ്യൂസിക്ക്), ഏബെല്‍തോമസ്, ജെഫ് മാത്യു, നോയല്‍ മാത്യു, സന്തോഷ് തോമസ്, പ്രൊമിസ് മാത്യു(യൂത്ത് പ്രോഗ്രാം), അലക്‌സ് തോമസ്, ബോബിന്‍ മാത്യു, ഡാനിയേല്‍ റോബര്‍ട്ട്, വിന്‍ ജോണ്‍സണ്‍(റിക്രിയേഷനല്‍), ബെന്‍ ജോണ്‍, തോമസ് എം, ബോബി അലക്‌സാണ്ടര്‍, റജിപോള്‍(ട്രാന്‍സ്‌പോര്‍ട്ടേഷന്‍), എന്നിവരാണ് വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കുന്നത്. സാജന്‍ ജോഷ്വവ, ജോയ് ഇടിയന്‍, സജി എബ്രഹാം, ബിനോയ് പോള്‍ എന്നിവരും കോണ്‍ഫ്രന്‍സ് വിജയമാക്കുന്നതിന് സജ്ജീവമായി രംഗത്തുണ്ട്.
റോഡ് ഡ്യൂബെറി, ഡോ.സ്റ്റീവ് പ്രൈസ്, ജിം.കോംറ്റ്, പി.ജെ.ജെയിംസ്, ജോണ്‍ പി തോമസ്, ജെസ്സി ജന്റയ്ല്‍, സജീവ് വര്‍ഗീസ് തുടങ്ങിയ പ്രഗല്‍ഭരും, പ്രശസ്തനുമായ പ്രാസംഗീകരാണ് വിവിധ വിഷയങ്ങളെകുറിച്ചു പഠനക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുക. കോണ്‍ഫ്രന്‍സിന്റെ അനുഗ്രഹത്തിനും, വിജയത്തിനും എല്ലാവരുടേയും സഹകരണം സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ Fiba@fibma.caom എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്.