പത്താന്‍കോട്ട് ഭീകരാക്രമണ ആരുടേയും പേര് ഉള്‍പ്പെടുത്താതെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു

12:19pm
19/2/2016

images (2)

ഇസ്ലാമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണ കേസില്‍ പാകിസ്താന്‍ ആരുടേയും പേര് പരാമര്‍ശിയ്ക്കാതെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഭീകരരുടെ ആരുടെയും പേരുകള്‍ എഫ്.ഐ.ആറില്‍ പരാമര്‍ശിക്കാതെയാണ് രജിസ്റ്റര്‍ കേസ് ചെയ്തിരിക്കുന്നതെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. ഇതിനിടയില്‍ രണ്ടു പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടെങ്കിലും ഇവരുടെ പേരുകളും എഫ്.ഐ.ആറില്‍ ഇല്ലെന്നാണ് വിവരം. സെക്ഷന്‍ 302, 309, 301 വകുപ്പുകള്‍ പ്രകാരവും തീവ്രവാദ വിരുദ്ധ നിയമ പ്രകാരവും ഗുജ്റന്‍വാല പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഭീകരാക്രമണ കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും കേസിന്റെ അന്വേഷണം പുരേഗമിക്കുകയാണെന്നുമാണ് പാകിസ്താനില്‍ നിന്നുള്ള വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാക് ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി അയ്റ്റ്സാസ് ഉദിന്‍ ആണ് എഫ്.ഐ.ആറിലെ പ്രധാന പരാതിക്കാരന്‍. ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സി നല്‍കിയ ഫോണ്‍ നമ്പറുകള്‍ പരിശോധിക്കുന്നുണ്ടെന്നും എഫ്.ഐ.ആറില്‍ പറയുന്നു.