പത്താൻകോട്ടിൽ പോലീസ് കനത്ത ജാഗ്രതാ നിർദ്ദേശം

11:07 am 4/5/2017

പത്താൻകോട്ട്: സംശയാസ്പദമായി രണ്ട് ബാഗുകൾ കണ്ടെത്തിയതിനെ തുടർന്നു പത്താൻകോട്ടിൽ പോലീസ് കനത്ത ജാഗ്രതാ നിർദ്ദേശം നൽകി. മാമുൻ ആർമി കന്‍റോണ്‍മെന്‍റിനു സമീപമാണ് സുരക്ഷാ ഉദ്യോഗസ്ഥർ ബാഗുകൾ കണ്ടെത്തിയത്. പോലീസ് നടത്തിയ പരിശോധനയിൽ ബാഗുകളിൽനിന്ന് മൊബൈൽ ടവറുകളുടെ ബാറ്ററികൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

ബുധനാഴ്ച ഗുരുദാസ്പൂരിലും പോലീസ് ജാഗ്രതാ നിർദേശം നൽകിയിരുന്നു. പത്താൻകോട്ടും ഗുരുദാസ്പൂരിലും സംശയകരമായി ആളുകളെ കണ്ടതിനെ തുടർന്നു പോലീസ് ഗുരദാസ്പൂരിൽ ജാഗ്രതാ നിർദേശം നൽകിയത്. ബുധനാഴ്ച ആറ് പേരെയാണ് സംശയാസ്പദമായി പത്താൻകോട്ടും ഗുരുദാസ്പൂരിലും കണ്ടത്. ഇതേതുടർന്നു പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും പ്രദേശത്ത് തെരച്ചിൽ ഉൗർജിതമാക്കിയിരുന്നു.