വ​നി​താ ഫോ​ട്ടോ​ഗ്രാ​ഫ​ർ പ​ക​ർ​ത്തി​യ ചി​ത്രം അ​മേ​രി​ക്ക​ൻ സൈ​ന്യം പു​റ​ത്തു​വി​ട്ടു.

08:30 am 4/5/2017

വാ​ഷിം​ഗ്ട​ണ്‍: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ കൊ​ല്ല​പ്പെ​ടു​ന്ന​തി​നു തൊ​ട്ടു​മു​ന്പ് വ​നി​താ ഫോ​ട്ടോ​ഗ്രാ​ഫ​ർ പ​ക​ർ​ത്തി​യ ചി​ത്രം അ​മേ​രി​ക്ക​ൻ സൈ​ന്യം പു​റ​ത്തു​വി​ട്ടു. അ​ഫ്ഗാ​നി​സ്ഥാ​നി​ൽ പ​രി​ശീ​ല​ന​ത്തി​നി​ടെ മോ​ർ​ട്ടാ​ർ ട്യൂ​ബ് പൊ​ട്ടി​ത്തെ​റി​ച്ച് കൊ​ല്ല​പ്പെ​ട്ട ഹി​ൽ​ഡ ക്ലെ​യ്റ്റ​ണ്‍ എ​ന്ന ഫോ​ട്ടോ​ഗ്രാ​ഫ​ർ പ​ക​ർ​ത്തി​യ ചി​ത്ര​മാ​ണ് ആ​ർ​മി മി​ലി​ട്ട​റി റി​വ്യൂ ജേ​ർ​ണ​ലി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്.

2013 ജൂ​ലൈ​യി​ൽ ന​ട​ന്ന പൊ​ട്ടി​ത്തെ​റി​യി​ലാ​ണ് ഈ 22​കാ​രി കൊ​ല്ല​പ്പെ​ട്ട​ത്. സൈ​ന്യം പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന ഫോ​ട്ടോ എ​ടു​ത്ത് നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഹി​ൽ​ഡ മ​രി​ച്ചു. ലാ​ഗ്മാ​ൻ പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ അ​ന്ന് ഹി​ൽ​ഡ​യും നാ​ല് അ​ഫ്ഗാ​ൻ സൈ​നി​ക​രു​മ​ട​ക്കം അ​ഞ്ചു​പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഹി​ൽ​ഡ​യോ​ടു​ള്ള ആ​ദ​ര​വി​ന്‍റെ ഭാ​ഗ​മാ​യി അ​വ​രു​ടെ കു​ടും​ബ​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ​യാ​ണ് ചി​ത്രം പു​റ​ത്തു​വി​ട്ട​ത്. ആ​ർ​മി കോം​ബാ​റ്റ് ഡോ​ക്യു​മെ​ന്േ‍​റ​ഷ​ൻ വി​ദ​ഗ്ധ ആ​ദ്യ​മാ​യാ​ണ് അ​ഫ്ഗാ​നി​ൽ കൊ​ല്ല​പ്പെ​ടു​ന്ന​തെ​ന്നും സം​ഭ​വ​ത്തെ ഉ​ദ്ധ​രി​ച്ച് അ​മേ​രി​ക്ക​ൻ സേ​ന പ​റ​യു​ന്നു.