പത്തു കല്പനകള്‍ കൗണ്ടി ഓഫീസില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ പ്രതിഷേധം

06:31 pm 10/9/2016

പി. പി. ചെറിയാന്‍
unnamed (1)

കെന്റുക്കി : കെന്റുക്കി കൗണ്ടി ക്ലാര്‍ക്ക് ഓഫീസില്‍ പത്തു കല്പനകള്‍ ഉള്‍പ്പെടുന്ന പെയ്ന്റിങ്ങ് പ്രദര്‍ശിപ്പിച്ചിരിക്കുന്നതിനെതിരെ നിരീശ്വര വാദികള്‍ പ്രകടനം നടത്തി. പൊതു കെട്ടിടങ്ങളില്‍ മതപരമായ ഉപദേശങ്ങളോ ചിഹ്നങ്ങളോ പ്രദര്‍ശിപ്പിക്കരുതെന്ന് ചൂണ്ടിക്കാട്ടി ഫ്രീഡം ഫ്രം റിലിജിയന്‍ ഫൗണ്ടേഷനാണ് പരാതി നല്‍കിയിരിക്കുന്നത്. പത്തു കല്പനകളുടെ മോഡേണ്‍ ‘ഡിസ് പ്ലെ’ പ്രദര്‍ശിപ്പിക്കുന്നതു യുഎസ് ഭരണ ഘടനാ ലംഘനമാണെന്ന് 2010ല്‍ 6ാമത് യുഎസ് കോര്‍ട്ട് ഉത്തരവിട്ടിരുന്നു. ഈയ്യിടെ ഒക്കലഹോമ തലസ്ഥാനത്തു സ്ഥാപിച്ചിരുന്ന പത്ത് കല്പനകള്‍ കൊത്തി വെച്ച മാര്‍ബിള്‍ ഫലകം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വന്‍ പ്രതിഷേധസമരമാണ് സംഘടിപ്പിച്ചിരുന്നത്. ഒടുവില്‍ ഫലകം അവിടെ നിന്നും നീക്കം ചെയ്യേണ്ടി വ­ന്നു. മതപരമായ ചടങ്ങുകള്‍ പ്രാര്‍ഥന ഉള്‍പ്പെടെ വിദ്യാലയങ്ങളില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്