പത്തു വയസുകാരി ടിയാര ഏബ്രഹാമിന്റെ ആല്‍ബത്തിനു മികച്ച സ്വീകരണം

10:01 am 22/12/2016

– പി.പി. ചെറിയാന്‍
Newsimg1_18882738 (1)
ഹ്യൂസ്റ്റണ്‍: പത്തു വയസുകാരിടിയാരാ അബ്രഹാമിന്റെ ‘വിന്റര്‍ നൈറ്റിംഗേല്‍’ ആല്‍ബം പുറത്തിറക്കി.ആറു ഭാഷകളില്‍ തയ്യാറാക്കിയിരിക്കുന്ന ആല്‍ബത്തില്‍ ഒമ്പതു ക്രിസ്മസ്/ഹോളിഡെ ഗാനങ്ങള്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആറാം ക്ലാസില്‍ ഹോം സ്കൂള്‍ വിദ്യാര്‍ഥിനിയാണെങ്കിലും മൂന്നു വര്‍ഷമായി കോളജിലും ടിയാര പഠിക്കുന്നു.സാക്രമെന്റോയിലെ അമേരിക്കന്‍ റിവര്‍ കോളേജില്‍ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്കൊപ്പമാണു പഠനം.

പതിമൂന്നു വയസുള്ള മൂത്ത സഹോദരന്‍ തനിഷ്ക് ഏബ്രഹാം യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ ഡേവിസില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണു. അടുത്ത വര്‍ഷം ബയോ മെഡിക്കല്‍ എഞ്ചിനിയറിംഗില്‍ ഗ്രാഡ്വേറ്റ് ചെയ്യുമെന്ന് വെറ്ററിനറി ഡോക്ക്ടറായ അമ്മ ടാജി ഏബ്രഹാം പറഞ്ഞു.

മൂന്നാഴ്ച കൊണ്ടാണു ആല്‍ബം തയ്യാറാക്കിയത്. ഏറ്റവും കുറഞ്ഞ ചെലവില്‍ നിര്‍മ്മിക്കാന്‍ ശ്രദ്ധിച്ചു. എന്തായാലും നല്ല പ്രതികരണമാണു ലഭിക്കുന്നത്.
രണ്ടു തവണ ന്യു യോര്‍ക്കിലെ പ്രശസ്ഥമായ കാര്‍ണെഗി ഹാളില്‍ പാടിയിട്ടുള്ള ടിയാരയുടെപാട്ടു കേട്ട പലരും സിഡി. ചോദിച്ചു വരും. ഇല്ലെന്നു പറയുമ്പോള്‍ അവര്‍ക്ക് നിരാശയായി. ഇതാണു ആല്‍ബം നിര്‍മ്മിക്കാന്‍ പ്രചോദനമായത്‌ഡോ. ടാജി പറഞ്ഞു. അപൂര്‍വമായ ഭംഗി ടിയാരയുടെ സ്വരത്തിനുണ്ടെന്നു പാട്ടു കേള്‍ക്കുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയന്‍, ജെര്‍മന്‍, ലാറ്റിന്‍, ഫ്രഞ്ച് ഭാഷകളില്‍ ശ്രുതിമനോഹര ഗാനങ്ങള്‍ ആല്‍ബത്തിനായി ആലപിച്ചിരിക്കുന്ന ടിയാരക്കുഅന്താരാഷ്ട്ര തലത്തിലുള്ളഗായിക ആകണമെന്നാണ് ആഗ്രഹം. ഉച്ചാരണ പ്രശ്‌നം ഒന്നും ഇല്ലാതെവിവിധ ഭാഷകളില്‍ഗാനം ആലപിക്കാന്‍ ടിയാരക്കായി.

ഏറ്റവും മികച്ച ഐ.ക്യു. ഉള്ളവരുടെ സംഘടന ‘മെന്‍സ’യില്‍ ഇരുവരും നാലാം വയസു മുതല്‍ അംഗങ്ങളാണ്. കാലിഫോര്‍ണിയയില്‍ സോഫ്റ്റവയര്‍ എന്‍ജിനിയറാണ് പിതാവ്ബിജു അബ്രഹാം.