പനാമ കള്ളപ്പണ രേഖകള്‍ ചോര്‍ന്നു; ഇന്ത്യയിലെ പ്രമുഖര്‍ ലിസ്റ്റില്‍

10:03am 4/4/2016
download (1)

പനാമ സിറ്റി: കള്ളപ്പണം വെളുപ്പിക്കുന്നതിനും നികുതിവെട്ടിപ്പ് നടത്തുന്നതിന് സഹായം നല്‍കുന്നതുമായ മൊസാക് ഫൊന്‍സെക എന്ന സ്ഥാപനത്തിന്റെ നിര്‍ണായക രേഖകള്‍ പുറത്തായി. പനാമ കള്ളപ്പണ നിക്ഷേപകരെക്കുറിച്ചുള്ള 11,000 രേഖകളാണ് ചോര്‍ന്നത്. ഇതിലൂടെ 500 ഇന്ത്യാക്കാരുടെ വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ ആയിരുന്ന ഇഖ്!ബാല്‍ മിര്‍ച്ചി, ഗൗതം അദാനിയുടെ മൂത്ത സഹോദരന്‍ വിനോദ് അദാനി, ഡി.എല്‍. എഫ് ഉടമ കെ.പി സിങ്, ഇന്ത്യ ബുള്‍സ് ഉടമ സമീര്‍ ഗെഹ്‌ലോട്ട് തുടങ്ങിയ പ്രമുഖരുടെ നീണ്ട പട്ടികയാണ് പുറത്തുവന്നത്. ഇന്ത്യന്‍ എക്‌സ്!പ്രസ് പത്രമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

മൊസക് ഫൊന്‍സെക എന്ന സ്ഥാപനം കളളപ്പണം സ്വീകരിച്ച് നികുതി ഇളവുകളുളള രാജ്യങ്ങളിലെ കമ്പനികളിലും ട്രസ്റ്റുകളിലും നിക്ഷേപിച്ച് നിക്ഷേപകര്‍ക്ക് ആനുകൂല്യങ്ങള്‍ നേടിക്കൊടുക്കുകയാണ് ചെയ്യുന്നത്. ബച്ചന് ബഹാമസിലും ഐശ്വര്യറായിക്ക് ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡിലും നിക്ഷേപമുണ്ടെന്നാണ് രേഖകള്‍.