മുസ്ലിം ബാലനെ യു.എസില്‍ അധ്യാപിക തീവ്രവാദിയാക്കി

09:59am 4/4/2016

_4426205a-f9ad-11e5-a25a-3bf9e8f27f9b

ഹ്യൂസ്റ്റന്‍: യു.എസില്‍ 12കാരനായ മുസ്ലിം ബാലനെ കൂട്ടുകാര്‍ക്കിടയില്‍വെച്ച് തീവ്രവാദിയെന്നു വിളിച്ച് ആക്ഷേപിച്ചെന്ന് പരാതി. ടെക്‌സസിലെ ഫസ്റ്റ്‌കോളനി മിഡ്ല്‍ സ്‌കൂളിലെ ഏഴാം ക്‌ളാസുകാരനായ വലീദ് അബൂഷാബനാണ് അധ്യാപികയില്‍നിന്ന് ദുരനുഭവമുണ്ടായത്.
പരീക്ഷ കഴിഞ്ഞ് ക്‌ളാസിലെല്ലാവരും ചേര്‍ന്ന് ബെന്‍ഡ് ഇറ്റ് ലൈക് ബെക്കാം എന്ന സിനിമ കാണുന്നതിനിടക്കാണ് സംഭവം. സിനിമയിലെ തമാശരംഗം വന്നപ്പോള്‍ വലീദ് ഉറക്കെ പൊട്ടിച്ചിരിക്കുകയായിരുന്നു. ഇതുകണ്ട അധ്യാപിക ബാലനോട് നിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ചിരിക്കില്ലായിരുന്നുവെന്ന് പറഞ്ഞുവത്രേ. കാരണം തിരക്കിയ വലീദിനു കിട്ടിയ മറുപടി ഇതായിരുന്നു: കാരണം ഞങ്ങളെല്ലാം വിചാരിക്കുന്നത് നീയൊരു തീവ്രവാദിയാണെന്നാണ്. അധ്യാപികയുടെ വിശദീകരണം കേട്ട മറ്റു കുട്ടികള്‍ തന്നെ കളിയാക്കാനും ബോംബെന്നു വിളിക്കാനും തുടങ്ങിയതായി കുട്ടി പറഞ്ഞു. ‘എല്ലാവരും ബോംബ് കണ്ടതുപോലെയാണ് എന്നെ നോക്കുന്നത്. മാറ്റിനിര്‍ത്തപ്പെട്ടതുപോലെയും കൂട്ടുകാര്‍ തുറിച്ചുനോക്കുന്നതുപോലെയും തോന്നി’ വലീദ് പറഞ്ഞു. സംഭവത്തത്തെുടര്‍ന്ന് അധ്യാപികയെ തല്‍സ്ഥാനത്തുനിന്ന് നീക്കംചെയ്തിട്ടുണ്ട്. അവരെ ഉദ്യോഗത്തില്‍നിന്ന് പിരിച്ചുവിടണമെന്നാണ് കുട്ടിയുടെ രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നത്. അധ്യാപികയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. സ്‌കൂളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മതത്തെക്കുറിച്ച് പരിശീലനം നല്‍കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. ദുരനുഭവം കാരണം മകനെ സ്‌കൂളില്‍നിന്ന് മാറ്റിച്ചേര്‍ക്കില്‌ളെന്നും രക്ഷിതാക്കള്‍ അറിയിച്ചു. അധ്യാപികയെ പിന്തുണക്കില്‌ളെന്നു പ്രഖ്യാപിച്ച് ഫോര്‍ട്ട്‌ബെന്‍ഡ് സ്‌കൂള്‍ ഡിസ്ട്രിക്ട് രംഗത്തുവന്നിട്ടുണ്ട്.