പരിക്കിനെ തുടര്‍ന്നു ശ്രീലങ്കന്‍ ടീമില്‍ നിന്ന് മലിംഗ പുറത്ത്

08:22am 19/3/2016
lasithmalinga

മുംബൈ: ട്വന്റി20 ലോകകപ്പ് ടീമില്‍ നിന്ന് ശ്രീലങ്കന്‍ പേസ് ബൗളര്‍ ലസിത് മലിംഗ പുറത്ത്. കാല്‍മുട്ടിലെ പരിക്കില്‍ നിന്ന് പൂര്‍ണമായും മുക്തമാകാത്തതിനെ തുടര്‍ന്നാണ് മലിംഗയെ ഒഴിവാക്കിയത്. 15 അംഗ പ്രാഥമിക പട്ടികയില്‍ ഉള്‍പ്പെട്ട മലിംഗ സന്നാഹ മത്സരങ്ങള്‍ ഒഴിവാക്കി ഇന്ത്യയിലെത്തിയിരുന്നു. എന്നാല്‍ പരിക്കുകാരണം വ്യാഴാഴ്ച അഫ്ഗാനെതിരെയുള്ള മത്സരത്തില്‍ പെങ്കടുത്തിരുന്നില്ല. മലിംഗക്ക് പകരക്കാരനെ ഇന്ന്? തെരഞ്ഞെടുക്കുമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് അധികൃതര്‍ പറഞ്ഞു.