പരിശുദ്ധ മാതാവിന്റെ തിരുനാളിന് പെയര്‍ലാന്‍ഡ് സെന്റ് മേരീസ് ദൈവാലയത്തില്‍ ഇന്ന് വൈകിട്ട് കൊടിയേറും

08: 40 am 13/8/2016

ജീമോന്‍ റാന്നി
Newsimg1_54594540

പെയര്‍ലാന്‍ഡ് (ടെക്‌സാസ്): ഇടവക മദ്ധ്യസ്­ഥയായ പരിശുദ്ധ മാതാവിന്റെ തിരുനാളിന് പെയര്‍ലാന്‍ഡ് സെന്റ് മേരീസ് ദൈവാലയത്തില്‍ ഇന്ന് വൈകിട്ട് കൊടിയേറും. ഇടവക വികാരി റവ.ഫാദര്‍ ആന്റണി സേവ്യര്‍ പുല്ലുകാട്ട് കൊടിയേറ്റിന് കാര്‍മ്മികത്വം വഹിക്കും.

ഓഗസ്റ്റ് 12 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് നടത്തപ്പെടുന്ന കൊടിയേറ്റോടും തുടര്‍ന്ന് നടത്തപ്പെടുന്ന പ. കുര്‍ബാനയോടും കൂടി ആരംഭിക്കുന്ന തിരുനാള്‍ ചടങ്ങുകള്‍ ഓഗസ്റ്റ് 21ന് പ്രധാന തിരുനാളോടെ സമാപിക്കും.

ഓഗസ്റ്റ് 13 ശനിയാഴ്ച രാവിലെ 9 മണിക്കും, 14 ഞായറാഴ്ച രാവിലെ 10.15 നുമായിരിക്കും ദിവ്യബലിയും തുടര്‍ന്ന് നൊവേനയും, ലതീഞ്ഞും നടത്തപ്പെടുക., 15 തിങ്കള്‍ മുതല്‍ 18 വ്വ്യാഴാഴ്­ചവരെ എല്ലാ ദിവസവും വൈകിട്ട് 7 മണിക്ക് പ.കുര്‍ബാനയും, നൊവേനയും തുടര്‍ന്ന് ലദീഞ്ഞും ഉണ്ടായിരിക്കും. 19 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് പ.കുര്‍ബാനയും, നൊവേനയും, ലദീഞ്ഞും കൂടാതെ ജപമാലാ പ്രദിക്ഷണവും ഉണ്ടായിരിക്കുന്നതാണ്.

20 ശനിയാഴ്ച രാവിലെ 10 മണിക്ക് പരിശുദ്ധ കുര്‍ബാനയേതുടര്‍ന്ന് ഇടവകയിലെ ബാലിക ബാലന്മാരുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും നടത്തപ്പെടും. ഈ ചടങ്ങുകള്‍ക്ക് ഹ്യൂസ്റ്റണ്‍ ഫൊറോനാപള്ളി വികാരി വെരി.റവ.ഫാദര്‍ കുര്യന്‍ നെടുവേലിച്ചാലുങ്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുക്കയും റവ.ഫാദര്‍ ഫ്രാങ്ക് ടി. ഫാബ്ജ് സന്ദേശം നല്‍കുകയും ചെയ്യും.

പ്രധാന തിരുനാള്‍ ദിനമായ ഓഗസ്റ്റ് 21 ഞായറാഴ്ച രാവിലെ 9 മണിക്ക് ജപമാല സമര്‍പ്പണത്തോടെ തിരുനാള്‍ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും, തുടര്‍ന്ന് അടിമവെക്കല്‍, മുടി എഴുന്നള്ളിക്കല്‍ എന്നിവക്ക് ശേഷം 10.15ന് റവ. ഫാ. മാത്യു മടുക്കക്കുഴിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയോടൊപ്പം റവ.ഫാ.സ്റ്റീഫന്‍ കണിപ്പിള്ളില്‍ നല്‍കുന്ന തിരുനാള്‍ സന്ദേശവും ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് മുത്തുക്കുടകളുടെയും, ചെണ്ടമേളക്കാരുടെയും, വാദ്യഘോഷക്കാരുടെയും അകമ്പടിയോടുകൂടി തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള ആഘോഷമായ വിശ്വാസ പ്രഘോഷണ പ്രദിക്ഷണത്തില്‍ കേരള െ്രെകസ്തവരുടെ വിശ്വാസ തീഷ്ണതയും പ്രതിഫലിക്കും. അതിനുശേഷം സ്‌­നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

ഭക്തി നിര്‍ഭരമായ തിരുന്നാളിലും മറ്റു കര്‍മ്മങ്ങളിലും പങ്കെടുത്തു മാതാവിന്റെ അനുഗ്രഹം നേടുവാന്‍ ! എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഇടവകക്കുവേണ്ടി വികാരി റവ.ഫാദര്‍ ആന്റണി സേവ്യര്‍ പുല്ലുകാട്ട് അറിയിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി