ഹോക്കി: ഇന്ത്യ–കാനഡ മത്സരം സമനിലയിൽ

08: 38 am 13/8/2016

download (3)
റിയോ: ഗ്രൂപ് ഘട്ടത്തിലെ അവസാന ഹോക്കി മത്സരത്തില്‍ കാനഡയോട് ഇന്ത്യ സമനിലയില്‍ കുരുങ്ങി (സ്കോര്‍ 2-2). രണ്ടാം പകുതിയില്‍ ആകാശ് ദീപും രമണ്‍ദീപും ഇന്ത്യക്കായി ഗോള്‍ നേടിയപ്പോള്‍ കാനഡക്ക് വേണ്ടി നായകന്‍ സ്കോട്ട് ടപ്പര്‍ ഇരട്ടഗോള്‍ നേടി. വ്യാഴാഴ്ച നടന്ന അര്‍ജന്‍റീന-ജര്‍മനി മത്സരം സമനിലയിലായതോടെ ഇന്ത്യ ക്വാര്‍ട്ടര്‍ പ്രവേശം നേരത്തേ ഉറപ്പിച്ചിരുന്നു. 1980നുശേഷം ആദ്യമായാണ് ഇന്ത്യന്‍ ഹോക്കി ടീം ക്വാര്‍ട്ടര്‍ കാണുന്നത്.

ആദ്യ പകുതി മുതല്‍ കനേഡിയന്‍ ഗോള്‍മുഖത്ത് നിരന്തരം ആക്രമണം അഴിച്ചുവിട്ട ഇന്ത്യ കിട്ടിയ അവസരങ്ങള്‍ മുതലാക്കിയിരുന്നെങ്കില്‍ അരഡസന്‍ ഗോളിനെങ്കിലും ജയിച്ചുകയറിയേനെ. ഗോള്‍രഹിതമായ ആദ്യ പകുതിയില്‍ കിട്ടിയ പെനാല്‍റ്റി കോര്‍ണറുകളൊന്നും മുതലാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ആകാശ് ദീപിലുടെയാണ് ഇന്ത്യ ലീഡ് പിടിച്ചത്. ആകാശിന്‍െറ ഷോട്ട് കനേഡിയന്‍ താരം ജെഫ് കാര്‍ട്ടര്‍ തട്ടിയകറ്റിയെങ്കിലും തിരിച്ചുവന്ന പന്ത് ആകാശ് മനോഹരമായി വലയിലാക്കി.

മൂന്നു മിനിറ്റപ്പുറം ഇന്ത്യയുടെ ആഘോഷം അവസാനിപ്പിച്ച് സ്കോട്ട് ടപ്പര്‍ സമനില പിടിച്ചു. 41ാം മിനിറ്റില്‍ ഇന്ത്യയുടെ ലീഡുയര്‍ത്തി രമണ്‍ദീപിന്‍െറ ഗോളത്തെി. പ്രതിരോധനിരയെ ഭേദിച്ചത്തെിയ രഘുനാഥിന്‍െറ പാസ് രമണ്‍ദീപ് ലക്ഷ്യത്തിലത്തെിച്ചു. കളി അവസാനിക്കാന്‍ ഒമ്പത് മിനിറ്റ് ബാക്കിനില്‍ക്കെ ടപ്പര്‍ ഒരിക്കല്‍ കൂടി കാനഡക്കായി വല ചലിപ്പിച്ചു.