പരി: ദൈവമാതാവിന്റെ ജനനപ്പെരുന്നാളും കുടുംബധ്യാനയോഗവും നടത്തപ്പെട്ടു

09;03 pm 20/9/2016

Newsimg1_31944888
ചിക്കാഗോ: സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പരി: ദൈവമാതാവിന്റെ ജനനപ്പെരുന്നാളും കുടുംബധ്യാനയോഗവും സെപ്റ്റംബര്‍ മാസം 3,4 തീയതികളില്‍ (ശനി , ഞായര്‍) നടത്തപ്പെട്ടു. ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച ധ്യാനയോഗം വൈകുന്നേരം 5 മണിക്ക് സമാപിച്ചു. തുടര്‍ന്ന് കുമ്പസാരവും സന്ധ്യാപ്രാര്‍ത്ഥനയും നടന്നു. ധ്യാനയോഗത്തില്‍ പ്രശസ്ത ഫാമിലി കൗണ്‍സിലറും കണ്‍വെണ്‍ഷണ്‍ പ്രാസംഗികനുമായ ബഹു: ഡോക്്ടര്‍ എ.പി ജോര്‍ജ് അച്ചനും ചിക്കാഗൊ മര്‍ത്തോമ്മ ചര്‍ച്ച് അംഗം ഷിജി അലക്്‌സും നേതൃത്വം നല്‍കി. കുടുംബബന്ധത്തില്‍ യേശുക്രിസ്തുവിനുള്ള സ്ഥാനത്തെക്കുറിച്ച് രണ്ട് പേരും വളരെ ആധികാരികമായി സംസാരിക്കുകയുണ്ടായി. കുടുംബത്തില്‍ ഭര്‍ത്താവും ഭാര്യയുമാകുന്ന രണ്ട് ചരടിനെ ക്രിസ്തുവാകുന്ന മൂന്നാമത്തെ ചരടുമായി ചേര്‍ത്ത് പിരിക്കുമ്പോളാണ് ഉറപ്പും ബലവുമുണ്ടാവുക എന്ന് ബഹു: അച്ചന്‍ ഓര്‍മ്മിപ്പിച്ചു.

ദൈവദാനങ്ങളായ മക്കളെ എങ്ങിനെ നമുക്ക് ഈ വെല്ലുവിളികളുടെ ലോകത്ത് കുടുംബത്തോട് ചേര്‍ന്നു ദൈവാശ്രയത്തില്‍ വളര്‍ത്താം എന്ന വിഷയത്തെ ആസ്പദമാക്കി ശ്രിമതി ഷിജി അലക്‌സ് ക്ലാസ്സ് എടുക്കുകയുണ്ടായി. അവസാനം നടന്ന പാനല്‍ ചര്‍ച്ചയില്‍ എല്ലാവരും അവരുടെ സംശയങ്ങളും ആശയങ്ങളും പങ്കുവയ്ക്കുകയുണ്ടായത് ഒരു തുറന്ന ചര്‍ച്ചക്ക് വഴിയൊരുക്കി. വന്ദ്യ വൈദീകരും ഷിജിയും ചര്‍ച്ചക്ക് നേത്രുത്വം നല്‍ജി. എല്ലാതരത്തിലും ധ്യാനയോഗം ഒരു നല്ല അനുഗ്രഹപ്രദമായിരുന്നു എന്നു പങ്കെടുത്ത എല്ലാവരും പറയുകയുണ്ടായി. വനിതാ സമാജത്തെ പ്രതിനിധീകരിച്ച് സ്മിത ജോര്‍ജ്് സ്വാഗതവും ദീപ്തി കുര്യാക്കോസ് കൃതഞതയും രേഖപ്പെടുത്തി. റീബി സക്കറിയ എംസി ആയിരുന്നു ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാതപ്രാര്‍ത്ഥനയും തുടര്‍ന്ന് ബഹു: ജോര്‍ജ് അച്ചന്‍ വി: കുര്‍ബ്ബാന അര്‍പ്പിച്ചു. കുര്‍ബ്ബാനമധ്യേ പരി: ദൈവമാതാവിനൊടുള്ള പ്രത്യേക മധ്യസ്ഥപ്രാര്‍ത്ഥനയും നടത്തുകയുണ്ടായി.

ഈ വര്‍ഷത്തെ ഈ ധ്യാനയോഗം നടത്തുന്നതിനു മുന്‍കൈ എടുത്ത വനിതാ സമാജം അഗങ്ങളെ വികാരി വന്ദ്യ: തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്‌കോപ്പ അനുമോദിക്കുകയുണ്ടായി. ധ്യാനയോഗത്തില്‍ ആദ്യാവസാനം പങ്കെടുത്ത സെന്റ് ജോര്‍ജ് പള്ളി വികാരി ബഹു: ലിജു പോള്‍ അച്ചനും അംഗങ്ങള്‍ക്കും സെന്റ് മേരീസ് പള്ളി അംഗങ്ങള്‍ക്കുമുള്ള നന്ദി അച്ചന്‍ സൂചിപ്പിക്കുകയുണ്ടായി ഇതിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച കോര്‍ഡിനേറ്റേഴ്‌സ് സുകു വര്‍ഗീസ്, സൗമ്യ ബിജു, ജയമോള്‍ സക്കറിയ, സ്മിത ജോര്‍ജ് എന്നിവരേയും ധ്യാനയോഗത്തിനു ഇമ്പകരമായി പാട്ടുകള്‍ പാടിയ ഗായകസംഘത്തിനേയും അച്ചന്‍ പ്രത്യേകം അഭിനന്ദിക്കുകണ്ടായി. ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്.