പരീക്ഷാ തട്ടിപ്പ്: കോഴവാങ്ങിയതായി വെളിപ്പെടുത്തല്‍.

09:55am 24/6/2016
download

പട്‌ന: ഈ വര്‍ഷത്തെ 12ാം ക്‌ളാസ് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നല്‍കാന്‍ വിദ്യാര്‍ഥികളില്‍നിന്ന് 20 ലക്ഷം രൂപ വീതം കോഴവാങ്ങിയതായി വെളിപ്പെടുത്തല്‍. ബിഹാറിലെ സ്‌കൂള്‍ പരീക്ഷാ ബോര്‍ഡ് (ബി.എസ്.ഇ.ബി) മുന്‍ ചെയര്‍മാന്‍ ലല്‍കേശ്വര്‍ പ്രസാദ് സിങ്ങാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. പഠിക്കാന്‍ മോശമായ വിദ്യാര്‍ഥികളെയാണ് പണംവാങ്ങി ഉയര്‍ന്ന മാര്‍ക്കോടെ ജയിപ്പിച്ചത്. നിലവാരമില്ലാത്ത കോളജുകള്‍ക്ക് അംഗീകാരം നല്‍കാന്‍ ഇയാള്‍ നാലുലക്ഷം വീതം കോഴവാങ്ങിയെന്നും പൊലീസ് വെളിപ്പെടുത്തി. അറസ്റ്റിലായ സിങ്ങും ഭാര്യയും മുന്‍ എം.എല്‍.എയും മുന്‍ പ്രഫസറുമായ ഉഷ സിന്‍ഹയും പൊലീസ് കസ്റ്റഡിയിലാണ്. സിങ് ബി.എസ്.ഇ.ബി തലവനായിരിക്കെ 100ലേറെ കോളജുകള്‍ക്കാണ് അവിഹിതമായി അംഗീകാരം നല്‍കിയതെന്ന് സീനിയര്‍ എസ്.പി മനു മഹാരാജ് പറഞ്ഞു.