10:39AM 31/3/2016

പഴനി (തമിഴ്നാട്): പഴനിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു. എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശി അഞ്ജു (27) ആണ് മരിച്ചത്. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. മൂന്ന് കുട്ടികളടക്കം 13 പേര്‍ക്ക് പരിക്കേറ്റു.
വൈകിട്ട് ഏഴു മണിയോടെ പഴനികൊടൈക്കനാല് പാതയില്‍ സവേരിക്കാടിന് സമീപമായിരുന്നു അപകടം. പരിക്കേറ്റവരെ പഴനി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മലമ്പാതയില്വെച്ച് നിയന്ത്രണംവിട്ട കാര്‍ 100 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പഴനി ക്ഷേത്ര ദര്‍ശനത്തിന് ശേഷം കൊടൈക്കനാലിലേക്ക് പോകും വഴിയായിരുന്നു സംഭവം.
