പാകിസ്താനിലെ ഇന്ത്യൻ നയതന്ത്രജ്ഞരുടെ കുട്ടികളെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന് കേന്ദ്രസർക്കാർ

11:30am 26/07/2016
download
ന്യൂഡൽഹി: പാകിസ്താനിലെ ഇന്ത്യൻ നയതന്ത്രജ്ഞരുടെ കുട്ടികളെ പാക് സ്കൂളുകളിൽ പഠിപ്പിക്കരുതെന്ന് ഇന്ത്യ. എല്ലാ രാജ്യങ്ങളും കൈക്കൊള്ളുന്ന നയതന്ത്രവുമായി ബന്ധപ്പെട്ട നയത്തിൻറ ഭാഗമാണെന്നും അസാധാരണമായി ഒന്നുമില്ലെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് വിശദീകരണം നൽകി. അതേസമയം ഇന്ത്യയുടേത് അസാധാരണ നടപടിെയന്നാണ് പാക് വിദേശകാര്യ മന്ത്രാലയ വക്താവ് നഫീസ് സകരിയ അഭിപ്രായെപ്പട്ടത്.സുരക്ഷാ കാരണങ്ങളാലാണ് ഇന്ത്യയുടെ നടപടി.

ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ വധത്തിന് ശേഷമുള്ള കശ്മീർ താഴ്വരയിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഇന്ത്യ–പാക് ബന്ധത്തിന് ഉലച്ചിലുണ്ടായിരിക്കുന്ന സന്ദർഭത്തിലാണ് ഇന്ത്യയുടെ നടപടിയെന്നതും ശ്രദ്ധേയമാണ്. കശ്മീർ വിഷയുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഹൈകമീഷനുമുന്നിൽ പ്രതിഷേധമുയർന്നതിനെ തുടർന്ന് നയതന്ത്രജ്ഞരുടെ കുടുംബങ്ങൾക്കും കുട്ടികൾക്കും സംരക്ഷണം നൽകണമെന്ന് കഴിഞ്ഞയാഴ്ച ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു.

2014ൽ പെഷവാർ സ്കൂളിൽ നടന്ന കൂട്ടക്കൊലയാണ് ഇന്ത്യൻ നീക്കത്തിന് കാരണമെന്നാണ് ഒൗദ്യോഗിക വൃത്തങ്ങൾ നൽകുന്നു വിവരം. അന്ന് തെഹ്രീകെ താലിബാൻകാർ നടത്തിയ വെടിവെപ്പിൽ 134 വിദ്യാർഥികളും ഒമ്പത് അധ്യാപകരുമാണ് അന്ന് കൊല്ലപ്പെട്ടത്.