പാകിസ്താന്‍ ചാരനെന്ന് സംശയിക്കുന്നയാൾ അറസ്റ്റിലായി.

10:26 am 22/10/2016

images (8)

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ സാംബയിൽ പാകിസ്താന്‍ ചാരനെന്ന് സംശയിക്കുന്നയാൾ അറസ്റ്റിലായി. പാക് സിം കാര്‍ഡുകളും സുരക്ഷാ ക്രമീകരണങ്ങളുടെ മാപ്പുകളും ഇയാളില്‍നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. ജമ്മു ജില്ലയിലെ അർണിയ സെക്ടറിൽനിന്നുള്ള ബോധ്‌രാജാണ് പിടിലായതെന്ന് സേനാവൃത്തങ്ങൾ അറിയിച്ചു. ഇയാളെ ചോദ്യം ചെയ്തുവരുകയാണെന്ന് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച ബി.എസ്.എഫ് നടത്തിയ പ്രത്യാക്രമണത്തില്‍ ഏഴ് പാക് റെഞ്ചേഴ്സും ഒരു ഭീകരനും കൊല്ലപ്പെട്ടിരുന്നു. ഇന്ത്യന്‍‌ പോസ്റ്റുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്നാണ് ബി.എസ്.എഫ് തിരിച്ചടിച്ചത്. എന്നാല്‍ പാക് സൈനികര്‍ കൊല്ലപ്പെട്ടില്ലെന്ന നിലപാടിലാണ് പാക് സൈന്യം.

കഴിഞ്ഞ ആഗസ്റ്റില്‍ രാജസ്ഥാനില്‍ ഒരു പാക് ചാരനെ പിടികൂടിയിരുന്നു ഇയാളില്‍ നിന്നും അതിര്‍ത്തിയുടെ മാപ്പുകളും ഫോട്ടോകളും കണ്ടെടുത്തിരുന്നു. ബി.എസ്.എഫ് നടപടിക്കുപിന്നാലെ കേന്ദ്ര ആഭ്യമന്തരമന്ത്രി രാജ്നാഥ് സിങ് അതിര്‍ത്തിയിലെ സ്ഥിതി വിലയിരുത്തി.