04:58 pm 15/09/2016

ഇസ്ലാമാബാദ്: പാകിസ്താനിലെ മധ്യപഞ്ചാബിൽ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 6 പേര് മരിച്ചു. 150 പേര്‍ക്ക് പരിക്കറ്റു. പത്ത് പേരുടെ നില ഗുരുതരമാണ്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. മുള്‍ട്ടാനിനിൽ നിന്നും 25 കിലോമീറ്റർ അകലെ കറാച്ചി അവാം എക്സ്പ്രസ് ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഇടിയില്‍ അവാം എക്സ്പ്രസിന്റെ നാലു ബോഗികള്‍ മറിഞ്ഞു. പെരുന്നാള്‍ അവധി ആയതിനാല്‍ രക്ഷാ പ്രവര്‍ത്തനം വൈകി. 2005 ജൂലൈയിൽ പാകിസ്താനിലെ സിന്ധിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ 130 പേർ മരിച്ചിരുന്നു.
