പാക് പ്രകോപനം തുടരുന്നു; വെടിവെപ്പിൽ ഏഴ് മരണം

03:16 PM 01/11/2016
download (3)
ശ്രീനഗർ: അതിർത്തിയിൽ പാകിസ്താന്‍റെ വെടി നിർത്തൽ കരാർ ലംഘനം തുടരുന്നു. ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാകിസ്താൻ നടത്തിയ ആക്രമണത്തിൽ രണ്ടു കുട്ടികളും ഒരു 19 കാരിയുമടക്കം ഏഴ് പേർ കൊല്ലപ്പെട്ടു. മോർട്ടാർ ഷെല്ലുകൾ ഉപയോഗിച്ച് പാകിസ്താൻ റാംഗ്ര, സാംബ എന്നീ സെക്ടറുകളിലാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. രജൗറി ജില്ലയിലെ പണിയറി ഗ്രാമത്തിലുള്ളവരാണ് ഇവർ. 20 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി മുതൽ പാക് സൈന്യവുമായി ഏറ്റുമുട്ടൽ തുടരുന്നുണ്ട്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ട്.