പാക് വ്യോമസേനാ താവളങ്ങള്‍ ആക്രമിക്കാന്‍ ഇന്ത്യന്‍ വ്യോമസേന തയാറെടുത്തിരുന്നതായി റിപ്പോര്‍ട്ട്

12.30 AM 20-07-2016
images

ന്യൂഡല്‍ഹി: പാക് വ്യോമസേനാ താവളങ്ങള്‍ ആക്രമിക്കാന്‍ ഇന്ത്യന്‍ വ്യോമസേന തയാറെടുത്തിരുന്നതായി റിപ്പോര്‍ട്ട്. കാര്‍ഗില്‍യുദ്ധം രൂക്ഷമായ 1999 ജൂണിലായിരുന്നു ഇന്ത്യ ആക്രമണത്തിനു പദ്ധതിയിട്ടത്. എന്നാല്‍ അവസാന നിമിഷം നീക്കത്തില്‍നിന്നു പിന്‍മാറുകയായിരുന്നെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു.
പാക് വ്യോമസേനയുടെ പ്രധാനകേന്ദ്രമായ റാവല്‍പിണ്ടണ്്ടിയിലെ ചാക്ക്‌ലാല വ്യോമതാവളമടക്കമുള്ള കേന്ദ്രങ്ങളെ ആക്രമിക്കാനായിരുന്നു ഇന്ത്യന്‍ വ്യോമസേനയുടെ പദ്ധതി. യുദ്ധം കൊടുമ്പിരികൊണ്്ടിരിക്കെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലെത്തിയ പാക് വിദേശകാര്യമന്ത്രി സര്‍താജ് അസീസ് ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പാകിസ്ഥാനിലേക്ക് തിരിച്ചുപോയി. ഇതിനു തൊട്ടുപിന്നാലെയാണ് പാക് വ്യോമതാവളങ്ങള്‍ക്ക് നേരയുള്ള ആക്രമണത്തിന് സജ്ജരാവാന്‍ വ്യോമസേനയ്ക്ക് നിര്‍ദേശം ലഭിച്ചത്.