പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

12.34 PM 06-09-2016
Pakistan-violates
ജമ്മു: ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാം തവണയും പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മു-കാഷ്മീരിലെ പൂഞ്ച് പ്രവിശ്യയിലുള്ള നിയന്ത്രണരേഖയ്ക്കടുത്താണ് പാക് സൈന്യം വെടിവയ്പ്പും ഷെല്‍ ആക്രമണവും നടത്തിയത്.
തിങ്കളാഴ്ച രാത്രിയില്‍ പാക് സൈന്യം ഇന്ത്യന്‍ സൈന്യത്തിനുനേരെ വെടിവയ്പ്പും ഷെല്‍ ആക്രമണംവും നടത്തിയതായി ഇന്ത്യന്‍ പ്രതിരോധ വകുപ്പ് ഇന്നു രാവിലെയാണ് അറിയിച്ചത്. ഇന്ത്യ ശക്തമായി തിരിച്ചടിച്ചെന്നും ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
പൂഞ്ചിലെ ഷാഹ്പുര്‍ കന്‍ഡിയിലാണ് വെടിവയ്പ്പും ഷെല്‍ ആക്രമണവും നടന്നതെന്ന് പോലീസ് പറഞ്ഞു. ഈ മാസം രണ്ടാം തീയതിയും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. നിയന്ത്രണരേഖയ്ക്കടുത്തുള്ള അഖ്‌നുര്‍ പ്രദേശത്തായിരുന്നു അന്ന് വെടിവയ്പ്പ് ഉണ്ടായത്.